പാസ്പോർട്ടിലെ നിങ്ങളുടെ പേരിൽ മാറ്റം വരുത്താൻ എവിടെ അപേക്ഷ നൽകണം, എങ്ങനെ അപേക്ഷ നൽകണം, എന്തോക്കെ രേഖകൾ സമർപ്പിക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ...
ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള പ്രാഥമിക കാര്യമാണ് അയാളുടെ പേര്. അതിനാൽ പാസ്പോർട്ടിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതുതന്നെ. ഇപ്പോഴാകട്ടെ പാസ്പോർട്ടിലെ പേരുമാറ്റാൻ വലിയ പ്രയാസമൊന്നും ഇല്ലതാനും. മിഡിൽ നെയിമോ, സർ നെയിമോ മാറ്റുന്നതിനാണെങ്കിൽ പാസ്പോർട്ട് സേവന കേന്ദ്രത്തിൽ പോകുകയെ വേണ്ടൂ, വിദേശത്തുള്ളവരെങ്കിൽ ഇന്ത്യൻ എംബസ്സിയിലോ കോൺസുലേറ്റിലോ പോകുക. അല്ലെങ്കിൽ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റിലൂടെ പാസ്പൃട്ട് റീ-ഇഷ്യു ചെയ്യാൻ അപേക്ഷ നൽകാവുന്നതുമാണ്.
പാസ്പോട്ടിലെ പേര് മാറ്റാൻ ആവശ്യമായ രേഖകൾ
- ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷ :- ഇന്ത്യൻ എംബസ്സി/കോൺസുലേറ്റ് എന്നിവിങ്ങളിൽ ഇത് ലഭിക്കും. അല്ലെങ്കിൽ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക- http://passport.gov.in/nri/external2.pdf
- നിലവിലുള്ള പാസ്പോർട്ടും അതിന്റെ ആദ്യത്തെയും അവസാനത്തെയും രണ്ട് പേജുകളുടെ പകർപ്പുകൾ, പ്രധാനപ്പെട്ട മറ്റു പേജുകൾ ഉണ്ടെങ്കിൽ അവയുടെയും പകർപ്പും
- പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കാര്യത്തിൽ അപേക്ഷയിൽ രക്ഷിതാക്കളുടെ ഒപ്പു ആവശ്യമാണ്, രക്ഷിതാക്കളുടെ പാസ്പോർട്ടും ഹാജരാക്കണം
- വിദേശത്ത് കഴിയുന്നവരെങ്കിൽ ദേശീയ ഐഡി കാർഡിന്റെ പകർപ്പോ വിസയുടെ പകർപ്പോ വേണം
- രണ്ട് ഫോട്ടോകൾ (35mm x 35mm). കളർ ഫോട്ടോ ആയിരിക്കണം. തെളിഞ്ഞ പശ്ചാത്തലത്തിൽ മുഖം വ്യക്തമാകും വിധത്തിൽ എടുത്തതുമാകണം.
- പേര് മാറ്റുന്നത് സംബന്ധിച്ച കോടതി ഉത്തരവ്
പേര് മാറ്റുന്നതിന് ആവശ്യമായ കോടതി ഉത്തരവ് ഇല്ലാത്തപക്ഷം
- പ്രധാന പത്രങ്ങളിൽ പേര് മാറ്റുന്നത് സംബന്ധിച്ച് നൽകിയ പരസ്യം:- രണ്ട് ഇംഗ്ലീഷ് പത്രങ്ങളിലും ഒരു പ്രാദേശിക പത്രത്തിലും വന്ന പരസ്യങ്ങൾ ഹാജരാക്കണം.
- ഈ പരസ്യങ്ങളാകട്ടെ അപേക്ഷ സമർപ്പിക്കുന്ന ദിവസത്തിനു മുമ്പുള്ള ഒരു മാസത്തിനിടയിൽ പ്രസിദ്ധീകരിച്ചതായിരിക്കണം.
- അപേക്ഷകന്റെ സത്യവാങ്ങ്മൂലം (ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം – http://passportindia.gov.in/AppOnlineProject/pdf/AnnexureE.pdf)
- പരസ്യത്തിന്റെ രൂപം താഴെ കൊടുത്ത വിധത്തിൽ ആയിരിക്കണം

വിവാഹം കഴിഞ്ഞ സ്ത്രീകളുടെ കാര്യത്തിൽ
- വിവാഹശേഷം പേര് മാറ്റുവാനാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം
- വിവാഹമോചനത്തെ തുടർന്ന് പേരിൽ മാറ്റം വരുത്തുവാനാണെങ്കിൽ വിവാഹമോചനം ലഭിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കണം.
- ഭർത്താവിന്റെ മരണശേഷം പേര് മാറ്റാൻ അപേക്ഷ നൽകുന്ന വിധവയാണെങ്കിൽ ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റ് ഹാജരാക്കണം.
പൊതുമേഖല ജീവനക്കാരുടെ കാര്യത്തിൽ താഴെ പറയുന്നവ കൂടി ഹാജരാക്കണം
Well done…