Currency

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ്: അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടി

സ്വന്തം ലേഖകൻFriday, November 11, 2016 1:25 pm

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുളള അവസാന തീയതി നവംബര്‍ 15 വരെ നീട്ടി

തിരുവനന്തപമ്രം: എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ/ബിരുദ/ബിരുദാനന്തര ബിരുദ തലങ്ങളില്‍ ഉന്നതവിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിന്  അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയതായി ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ അറിയിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷവിഭാഗത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളവരെയും പരിഗണിക്കും.

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും 2015-16 അദ്ധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 10, പ്ലസ്ടു വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപയും, ബിരുദം, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

അപേക്ഷകര്‍ക്ക് എസ്.ബി.റ്റി ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2302090,2300524. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്‍, തിരുവനന്തപുരം-33  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x