Currency

ശബരിമലയില്‍ ഇകാണിക്ക പ്രവര്‍ത്തിച്ച് തുടങ്ങി

സ്വന്തം ലേഖകന്‍Friday, November 25, 2016 3:30 pm

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കാണിക്ക അര്‍പ്പിക്കാനുള്ള സംവിധാനം. സോപാനത്തിന് ഇടതുവശത്തുള്ള കൗണ്ടറിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം: ശബരിമലയില്‍ കാണിക്ക അര്‍പ്പിക്കാന്‍ ഇലക്ട്രോണിക്ക് സംവിധാനം നിലവില്‍ വന്നു. ധനലക്ഷമി ബാങ്കാണ് സംവിധാനം ക്ഷേത്രത്തില്‍ ഒരുക്കിയത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കാണിക്ക അര്‍പ്പിക്കാനുള്ള സംവിധാനം. സോപാനത്തിന് ഇടതുവശത്തുള്ള കൗണ്ടറിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഡെബിറ്റ് കാര്‍ഡ് വഴി 10 രൂപയായും ക്രെഡിറ്റ് കാര്‍ഡ് വഴി ഒരു രൂപയുമാണ് ഏറ്റവും കുറഞ്ഞ ഇകാണിക്ക. നട തുറന്നിരിക്കുന്ന സമയത്ത് മാത്രമാണ് ഈ കൗണ്ടറും പ്രവര്‍ത്തിക്കുക. എല്ലാത്തരം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇവിടെ ഉപയോഗിക്കാം. സൈ്വപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്ലിപ്പുകളില്‍ ഒരെണ്ണം വഞ്ചിയില്‍ നിക്ഷേപിക്കണം. നോട്ട് പിന്‍വലിക്കലിന്റെ അടിസ്ഥാനത്തിലാണ് ഇകാണിക്ക സംവിധാനം ഏര്‍പ്പെടുത്തിയത്. ഭക്തരുടെ ഇടയില്‍ നിന്ന് ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x