Currency

പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രസംഗം മുന്‍പേ റെക്കോര്‍ഡ് ചെയ്തതാണെന്ന് ദൂരദര്‍ശന്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍Tuesday, November 29, 2016 10:29 am

തത്സമയ സംപ്രേഷണമെന്ന നിലയില്‍ ടിവി ചാനലുകളില്‍ കാണിച്ച ദൃശ്യങ്ങള്‍ മുന്‍പേ റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്തതാണ്, പ്രധാനമന്ത്രിയുടെ പ്രസംഗം ദിവസങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ന്യൂഡല്‍ഹി: അഞ്ഞൂറ്, ആയിരം കറന്‍സി നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം നേരത്തെ തയ്യാറാക്കി സംപ്രേക്ഷണം ചെയ്തതാണെന്ന് ദുരദര്‍ശന്‍ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി രാജ്യത്തെ തല്‍സമയം അഭിസംബോധന ചെയ്യുമെന്നും അത് സംപ്രേഷണം ചെയ്യണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നതെന്നാണ് ഡിഡി മാധ്യമപ്രവര്‍ത്തകനായ സത്യേന്ദ്ര മുരളിയുടെ തുറന്നുപറച്ചില്‍. തത്സമയ സംപ്രേഷണമെന്ന നിലയില്‍ ടിവി ചാനലുകളില്‍ കാണിച്ച ദൃശ്യങ്ങള്‍ മുന്‍പേ റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്തതാണ്, പ്രധാനമന്ത്രിയുടെ പ്രസംഗം ദിവസങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പ്രസംഗം നേരത്തെ തയ്യാറാക്കിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സത്യേന്ദ്ര പറഞ്ഞു. തെളിവുകള്‍ ശേഖരിക്കാന്‍ വൈകിയതാണ് കേന്ദ്രസര്‍ക്കാരിന്റെ കള്ളക്കളി വെളിപ്പെടുത്താന്‍ വൈകിച്ചത്. ഈ തെളിവുകളുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത് കൊണ്ടുവന്ന തനിക്ക് വധഭീഷണിയുണ്ടെന്നും സത്യേന്ദ്ര പറഞ്ഞു.

ഫെയ്സ്ബുക്കിലും വാട്സാപ്പിലും അധിക്ഷേപ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ 24ന് ഡല്‍ഹി പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോഡിയുടെ നോട്ട് നിരോധന പ്രസംഗം നേരത്തെ റെക്കോര്‍ഡ് ചെയ്തതാണെന്ന് ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തകനായ സത്യേന്ദ്ര മുരളി വെളിപ്പെടുത്തിയത്. പത്രസമ്മേളനത്തിനിടെ തന്റെ മൊബൈല്‍ നമ്പര്‍ മുരളി പരസ്യപ്പെടുത്തിയിരുന്നു. ഈ നമ്പരിലേക്കാണ് വധഭീഷണികള്‍ എത്തുന്നത്. നവംബര്‍ 8ന് രാത്രി അടിയന്തര ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷം ചാനലുകളോട് 8മണിക്ക് തത്സമയ സംപ്രേഷണം ആവശ്യപ്പെട്ടായിരുന്നു മോദി പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടേതായി പുറത്തുവിട്ട പ്രസംഗം രണ്ടു ദിവസംമുമ്പ് റെക്കോര്‍ഡ് ചെയ്തതാണെന്നും ഇത് ലൈവ് ബാന്‍ഡില്‍ പ്രസംഗം സംപ്രേഷണം ചെയ്യാന്‍ എല്ലാ ചാനലുകളോടും നിര്‍ദേശിച്ചു. ദൂരദര്‍ശനടക്കമുള്ള ചാനലുകളെല്ലാം അത് പാലിച്ചെന്നും സത്യേന്ദ്ര മുരളി പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x