Currency

പ്രവാസികള്‍ക്ക് ഇനി കാത്തിരിക്കണ്ട; ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഉടന്‍ ആധാര്‍ ലഭിക്കും

സ്വന്തം ലേഖകന്‍Friday, July 5, 2019 7:01 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇനി കാത്തിരിപ്പില്ലാതെ ആധാര്‍ കാര്‍ഡ് ലഭിക്കും. നാട്ടില്‍ എത്തിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനാണ് കേന്ദ്ര ബജറ്റിലെ ശുപാര്‍ശ. മുന്‍പ് പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കാന്‍ 180 ദിവസം കാത്തിരിക്കണമായിരുന്നു.

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആധാറിന് അപേക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യം വച്ചുള്ള ബജറ്റിലെ ഏക നിര്‍ദേശമാണിത്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x