പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് ആധാര്‍കാര്‍ഡ് എടുക്കാനുള്ള പദ്ധതിയാണു കൊണ്ടൂ വരാന്‍ പോകുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഖത്തറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നടപടികൾ പുരോഗമിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയ്ക്ക് പുറത്ത് കഴിയുന്നവർക്ക് ആധാര്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ സൗകര്യം ഒരുങ്ങുന്നു. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് ആധാര്‍കാര്‍ഡ് എടുക്കാനുള്ള പദ്ധതിയാണു കൊണ്ടൂ വരാന്‍ പോകുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഖത്തറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നടപടികൾ പുരോഗമിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ ഇന്ത്യക്കാര്‍ക്കും ആധാര്‍കാര്‍ഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. ആധാര്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നും എവിടെയാണ് കേന്ദ്രമാക്കേണ്ടതെന്നും തുടങ്ങിയുള്ള കാര്യങ്ങള്‍ ഇത് സംബന്ധിച്ച സമിതിയുടെ പരിഗണനയിലാണ്.
നേരത്തെ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്അറിയിച്ചിരുന്നു. അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത് അടക്കമുള്ള തീരുമാനങ്ങൾ പ്രവാസി വിദ്യാര്‍ഥികളെ വലയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണു ആധാർ കാർഡ് എടുക്കാൻ വിദേശത്ത് കഴിയുന്ന പ്രവാസികൾക്കും സൗകര്യമൊരുക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.