
ന്യൂഡല്‍ഹി: വിമാനത്തിലെ ഓരോ അറിയിപ്പിന് ശേഷവും ജയ്ഹിന്ദ് എന്ന് പറയണമെന്ന നിര്‍ദേശവുമായി എയര്‍ ഇന്ത്യ. ഓരോ അറിയിപ്പും കഴിയുമ്പോള്‍ കൂടുതല്‍ തീക്ഷണമായി ജയ്ഹിന്ദ് എന്ന് പറയണമെന്നാണ് നിര്‍ദേശം. എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ അമിതാഭ് സിംഗാണ് ഇത് സംബന്ധിച്ച പ്രസ്തവന പുറത്തിറക്കിയത്.
2016ല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹനിയും ഇത്തരത്തില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വിമാനത്തിന്റ പൈലറ്റ് യാത്രക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ അവസാനം ജയ് ഹിന്ദ് എന്ന വാക്ക് ഉപയോഗിക്കണമെന്ന് ആയിരുന്നു നിര്‍ദ്ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.