ന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ പുതിയ വിമാന സര്‍വീസിന്റെ ഉദ്ഘാടനം നടന്നു
ന്യൂഡൽഹി: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ പുതിയ വിമാന സര്‍വീസിന്റെ ഉദ്ഘാടനം മാർച്ച് 29-നു നടന്നു. ഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള ആദ്യ സര്‍വീസ് ജൂലൈ ഏഴിനു നടക്കും. ബോയിംഗ് 777-200 എല്‍ ആര്‍ വിമാനം ആഴ്ചയില്‍ മൂന്ന് ദിവസം വീതമായിരിക്കും സര്‍വീസ് നടത്തുക.
മാര്‍ച്ച് 27 മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നെന്നും നിലവില്‍ നാലിലൊന്ന് സീറ്റുകളും ആദ്യമണിക്കൂറുകളിൽ തന്നെ ബുക്ക് ചെയ്യപ്പെട്ടതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ എട്ട് ഫസ്റ്റ് ക്ലാസ്, 35 ബിസിനസ് ക്ലാസ്, 195 ഇക്കണോമി ക്ലാസ് എന്നിങ്ങനെ 238 സീറ്റുകളാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.