Currency

കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

സ്വന്തം ലേഖകന്‍Thursday, April 29, 2021 12:17 pm

വാഷിങ്ടണ്‍: രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് ഉപയോഗത്തില്‍ ഇളവ്. ആള്‍ക്കൂട്ടങ്ങളില്‍ ഒഴികെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. അമേരിക്ക സാധാരണ ജീവിതത്തിലേക്കുള്ള ഒരു പടി കൂടെ കടന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ജൂലൈ രണ്ടാം വാരത്തോടെ അമേരിക്കയെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍.

അതേസമയം ജോ ബൈഡന്‍ ഭരണകൂടം അമേരിക്കയില്‍ 100ാം ദിനം തികയ്ക്കുകയാണ്. അതിനിടെ കൊവിഡ് കേസുകളിലും ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതിനുള്ള സിഡിസിയുടെ മാര്‍ഗ നിര്‍ദേശവും പുറത്തുവന്നു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവാണ് രണ്ടാഴ്ച കൊണ്ട് ഉണ്ടായിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x