
അബൂദബി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ 18 മുതല്‍ മേയ് 30 വരെയാണ് അധിക സര്‍വീസ് നടത്തുക. നിലവിലുള്ള പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് അധിക സര്‍വീസ്. ഇതോടെ ആഴ്ചയില്‍ എയര്‍ ഇന്ത്യക്ക് മൊത്തം പത്ത് അബൂദബി- കൊച്ചി സര്‍വീസാകും. മൂന്ന് അധിക സര്‍വീസുകളിലും വിമാനം വൈകുന്നേരം നാലിന് അബൂദബിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.35ന് കൊച്ചിയിലെത്തും.
തിരിച്ച് കൊച്ചയില്‍ നിന്ന് ഉച്ചക്ക് 12.30ന് പുറപ്പെട്ട് മൂന്നിന് അബൂദബിയിലെത്തും. ജൂണ്‍ ഒന്ന് മുതല്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലെ സര്‍വീസ് സമയത്തില്‍ മാറ്റം വരുത്തും. പുലര്‍ച്ചെ 1.15ന് അബൂദബിയില്‍നിന്ന് പുറപ്പെട്ട് രാവിലെ 6.50ന് കൊച്ചിയിലെത്തുന്ന വിധമായിരിക്കും സര്‍വീസുകള്‍ ക്രമീകരിക്കുക. രാത്രി 9.45ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 12.15ന് അബൂദബിയിലുമെത്തും. കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 30 കിലോഗ്രാമില്‍നിന്ന് 20 ആയി കുറച്ചതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.