
ദുബായ്: എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ചില സര്‍വീസുകള്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. നവീകരണത്തിനായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുന്നതിനെ തുടര്‍ന്നാണ് മാറ്റം. മാറ്റുന്ന സര്‍വീസുകള്‍ ഇവയാണ്:
എയര്‍ഇന്ത്യ:
മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 983)
ചെന്നൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 906)
പ്രതിദിന സര്‍വീസായ വിശാഖപട്ടണം – ഹൈദരാബാദ്-ദുബായ് (AI 951), ദുബായ് – ഹൈദരാബാദ് – വിശാഖപട്ടണം (AI 952)
വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലുമുള്ള ബംഗളുരു – ഗോവ – ദുബായ് (AI 993), ദുബായ് – ഗോവ – ബംഗളുരു (AI 994)
എയര്‍ ഇന്ത്യ എക്സ്പ്രസ്:
മംഗലാപുരത്ത് നിന്നും ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (IX 813, IX 814) (IX 383, IX 384)
ഞായറാഴ്ചകളില്‍ ദില്ലിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 141, IX 142)
ഞായറാഴ്ചകളില്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 435, IX 434)
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.