Currency

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; വ്യാഴം വരെ ഓഫര്‍ ലഭിക്കും

സ്വന്തം ലേഖകന്‍Tuesday, August 27, 2019 6:47 pm

അബുദാബി: 2020 മാര്‍ച്ച് വരെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാടിക്കറ്റുകള്‍ കുറഞ്ഞ ചിലവില്‍ ബുക്ക് ചെയ്യാം. പ്രവാസികള്‍ക്കും മറ്റും ആശ്വസമാകുന്ന ഈ സേവനം എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ലഭ്യമാകുന്നത്. ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെയാണ് ഈ ഓഫര്‍. ഇത് പ്രകാരം 269 ദിര്‍ഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 30 ദിര്‍ഹം ട്രാന്‍സാക്ഷന്‍ ഫീസ് ഉള്‍പ്പെടെ 299 ദിര്‍ഹമാകും. നികുതി ഉള്‍പ്പെടെയുള്ള നിരക്കാണിത്.

അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളില്‍ നിന്നു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ഡല്‍ഹി, ജയ്പൂര്‍, മുംബൈ, അമൃത്സര്‍, ചാണ്ഡിഗഡ്, പുണെ, വരാണസി, മാംഗ്ലൂര്‍, ലക്‌നൗ, തിരുച്ചിറപ്പള്ളി, സൂറത്ത് എന്നീ സെക്ടറുകളിലേക്കാണ് ആകര്‍ഷക നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്ക് ലഭിക്കുക. ഷാര്‍ജയില്‍ നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 299 ദിര്‍ഹം മതി. കോഴിക്കോട്ടേക്ക് 309ഉം കണ്ണൂരിലേക്കു 409 ദിര്‍ഹമും നിരക്കുണ്ട്. മുംബൈ 299, സൂറത്ത് 349, ചാണ്ടിഗഡ് 349, വരണാസി 349 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റു സെക്ടറിലേക്കുള്ള നിരക്ക്.

അബുദാബിയില്‍ നിന്ന് കോഴിക്കോട്, ഡല്‍ഹി സെക്ടറിലേക്ക് 319 ദിര്‍ഹമാണ് നിരക്ക്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മംഗലാപുരം സെക്ടറിലേക്ക് 419 ദിര്‍ഹം നല്‍കണം. അല്‍ഐനില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് 419 ദിര്‍ഹമിനു ടിക്കറ്റ് ലഭിക്കും. ദുബായില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്ക് 309ഉം കോഴിക്കോട്, മംഗലാപുരം സെക്ടറിലേക്ക് 329 ദിര്‍ഹവുമാണ് നിരക്ക്. മുംബൈ, ഡല്‍ഹി 319, അമൃത് സര്‍ 349, ജയ്പൂര്‍ 349, ലക്‌നൗ 379 എന്നിങ്ങനെയാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x