Currency

കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി എയര്‍ ഇന്ത്യ

സ്വന്തം ലേഖകന്‍Saturday, July 15, 2017 2:53 pm

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ നിന്ന് ദോഹയിലേക്കു ആഴ്ചയില്‍ നേരിട്ടുള്ള മൂന്നു സര്‍വീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 15ന് എയര്‍ ഇന്ത്യയുടെ സര്‍വീസ് തുടങ്ങും. ഇതോടെ എയര്‍ ഇന്ത്യയ്ക്ക് നാലു സര്‍വീസ് ആകും. ആദ്യമായിട്ടാണു കൊച്ചിയില്‍ നിന്നു ദോഹയിലേക്കു നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത്.

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ച സാഹചര്യത്തിലാണിത് എയര്‍ ഇന്ത്യയുടെ തീരുമാനം. തിരുവനന്തപരും- ദോഹ, കൊച്ചി- തിരുവനന്തപുരം സര്‍വീസ് ഓഗസ്റ്റ് 14 വരെയുണ്ടാകും. അതിനുശേഷം സെപ്റ്റംബര്‍ 14 വരെ തിരുവനന്തപുരത്തുനിന്നു ദോഹയിലേക്കു നേരിട്ടുള്ള അധിക സര്‍വീസ് ഉണ്ടാകും.

യാത്രക്കാരുടെ തിരക്കു പരിഗണിച്ചു കൊച്ചി- അബുദാബി അധിക സര്‍വീസ് സെപ്റ്റംബര്‍ 14 വരെ തുടരും. സൂറത്ത്ദുബായ് സര്‍വീസ് രണ്ടു മാസത്തിനകം തുടങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x