Currency

എയര്‍ഇന്ത്യ വൈകി; യാത്രക്കാര്‍ വലഞ്ഞു

സ്വന്തം ലേഖകന്‍Friday, November 17, 2017 12:44 pm

തിരുവനന്തപുരത്തുനിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകി. രാവിലെ 7.40ന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകി പുറപ്പെട്ടത്. വിമാനം മൂന്നര മണിക്കൂറോളം വൈകി 11 മണിക്ക് ശേഷമാണ് പുറപ്പെട്ടത്.

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് തിരുവനന്തപുരത്തുനിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകി. രാവിലെ 7.40ന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകി പുറപ്പെട്ടത്. വിമാനം മൂന്നര മണിക്കൂറോളം വൈകി 11 മണിക്ക് ശേഷമാണ് പുറപ്പെട്ടത്.

വിമാനം വൈകിയതിന് അധികൃതര്‍ കാലാവസ്ഥാ പ്രശ്‌നമാണ് പറഞ്ഞതെങ്കിലും കൊച്ചിയില്‍നിന്നുള്ള വിമാനത്തില്‍ കൊണ്ടുപോകുന്നതിനാണ് വൈകിച്ചതെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞു. പുലര്‍ച്ചെ അഞ്ചു മണിക്ക് എത്തിയപ്പോള്‍ കൗണ്ടറിന്റെ ചുമതലയുള്ളയാള്‍ വിമാനം വൈകുമെന്നും ഏഴുമണിക്ക് വന്നാല്‍ മതിയെന്നും അറിയിക്കുകയായിരുന്നു.

ഏഴുമണിക്ക് എത്തി ബോര്‍ഡിങ് പാസ് എടുത്തപ്പോള്‍ ടിക്കറ്റില്‍ നിന്ന് വ്യത്യസ്തമായ ഫ്‌ലൈറ്റ് നമ്പറായിരുന്നു. 9.40ന് പുറപ്പെടുമെന്നായിരുന്നു അറിയിച്ചത്. ഈ സമയം കഴിഞ്ഞിട്ടും പുറപ്പെടാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഒമാന്‍ സമയം പത്തരയോടെ എത്തേണ്ട വിമാനം ഉച്ചക്ക് രണ്ടരയോടെയാണ് എത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x