ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂജേഴ്സിയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറുമൂലം കസാഖിസ്താനില്‍ ഇറക്കി. ബോയിങ് 777വിമാനത്തിന്റെ കാര്‍ഗോ ഭാഗത്ത് തീപ്പിടിത്തം ഉണ്ടായതായി മുന്നറിയിപ്പ് ലഭിച്ചതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ 300 യാത്രക്കാരുണ്ടായിരുന്നു.
മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.25ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിയോടെയാണ് കസാഖിസ്താനില്‍ ഇറക്കിയത്. എന്നാല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ തീപിടുത്തമോ പുകയോ ഉള്ളതായി കണ്ടെത്തിയില്ല. വിമാനത്തില്‍ മറ്റെന്തെങ്കിലും തകരാറുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കസാഖിസ്താനിലേക്ക് പകരം വിമാനം അയക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.