Currency

എയര്‍ ഇന്ത്യ വിമാനം പറന്നുയരാന്‍ ശ്രമിക്കവെ ടയര്‍ പൊട്ടിത്തെറിച്ചു

സ്വന്തം ലേഖകന്‍Monday, April 24, 2017 2:49 pm

അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുവിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി. 125 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. വിമാനം പാര്‍ക്കിങ് ബേയിലേക്കു മാറ്റിയിട്ടുണ്ട്.

മലപ്പുറം: എയര്‍ ഇന്ത്യ വിമാനം പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ ടയര്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാര്‍ ഭീതിയിലായി.

അതേസമയം അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുവിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി. 125 യാത്രക്കാരാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. വിമാനം പാര്‍ക്കിങ് ബേയിലേക്കു മാറ്റിയിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് 11.30 പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണു പൊട്ടിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x