Currency

എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

സ്വന്തം ലേഖകന്‍Tuesday, May 22, 2018 1:43 pm

മുംബൈ: ഗോവയില്‍ നിന്ന് 143 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ അടിയന്തിരമായി ഇറക്കി. ഹൈഡ്രോളിക് സംവിധാനത്തിന് തകരാറ് സംഭവിച്ചത് കാരണം എയര്‍ ഇന്ത്യ എ.ഐഫ662 എന്ന വിമാനമാണ് ഇറക്കിയത്. വ്യാഴാഴ്ച്ച രാത്രിയാണ് വിമാനത്തിന് തകരാറ് സംഭവിച്ചത്.

ഇതുമൂലം പ്രധാന റണ്‍വേയിലൂടെയുള്ള വിമാന ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചു. പകരം രണ്ടാമത്തെ റണ്‍വേയിലൂടെ ആണ് വിമാനങ്ങള്‍ ഉയരുകയും ഇറങ്ങുകയും ചെയ്തത്. രാജ്യത്തെ തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമായ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിദിനം 980 വിമാനങ്ങളാണ് ഇറങ്ങുകയും ഉയരുകയും ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x