Currency

എയര്‍ഇന്ത്യ കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ സര്‍വിസ് പുനരാരംഭിക്കുന്നു

സ്വന്തം ലേഖകന്‍Friday, April 28, 2017 1:06 pm

തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സര്‍വിസ് നടത്താനാണ് തീരുമാനം. എയര്‍ഇന്ത്യ ഈ വിഭാഗത്തില്‍പ്പെട്ട 13 വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു.

കൊച്ചി: എയര്‍ഇന്ത്യ കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ സര്‍വിസ് പുനരാരംഭിക്കുന്നു. ഒക്ടോബറില്‍ സര്‍വിസ് ആരംഭിക്കാനാണ് എയര്‍ഇന്ത്യ ലക്ഷ്യമിടുന്നത്. നേരത്തെ വലിയ വിമാനങ്ങള്‍ക്ക് റണ്‍വേ നവീകരണത്തിന്റെ പേരില്‍ അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂര്‍-ജിദ്ദ സര്‍വിസുകള്‍ പിന്‍വലിച്ചത്.

ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയിരുന്ന നാനൂറോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം 2015 മേയ് ഒന്നു മുതലാണ് നിര്‍ത്തലാക്കിയത്. തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ-320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സര്‍വിസ് നടത്താനാണ് തീരുമാനം. എയര്‍ഇന്ത്യ ഈ വിഭാഗത്തില്‍പ്പെട്ട 13 വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു.

ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വിസുള്ള വിമാനത്തില്‍ ഇക്കോണമി ക്ലാസില്‍ 162 സീറ്റുകളും ബിസിനസ് ക്ലാസില്‍ 12 സീറ്റുകളുമാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x