Currency

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടനെന്ന് എയര്‍ ഇന്ത്യ

സ്വന്തം ലേഖകന്‍Friday, February 8, 2019 1:13 pm

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് എയര്‍ പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു. മാര്‍ച്ച് 31നുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതോടെ ഹജ്ജ് സര്‍വ്വീസുകളും പുനരാരംഭിക്കും. ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി.

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സൗദി എയര്‍ ലൈന്‍സ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് പുരനരാരംഭിച്ചിരുന്നില്ല. ഡി.ജി.സി.എയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.

നെടുമ്പാശ്ശേരിക്ക് പുറമെ കരിപ്പൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനരാരംഭിച്ചിരുന്നു. എന്നാലും ആദ്യ ഹജ്ജ് വിമാനം എവിടെ നിന്നായിരിക്കുമെന്നതില്‍ ആശയകുഴപ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ ഹജ്ജ് വിമാനം പറന്നുയരുന്നത് കരിപ്പൂരില്‍ നിന്നായിരിക്കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉറപ്പ് പറയുന്നത്. ഇതിന് പുറമെ കരിപ്പൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിക്കാനും തീരുമാനമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x