Currency

സ്‌കൂള്‍ അവധിക്കാലത്ത് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്തും

സ്വന്തം ലേഖകന്‍Tuesday, February 7, 2017 2:07 pm

യു.എ.ഇയിലെ സ്‌കൂള്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ആവശ്യമെങ്കില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയിലേക്ക് ഈ മാസം തുടങ്ങിയ ഡ്രീംലൈനര്‍ സര്‍വീസിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിയാദ്: യു.എ.ഇയിലെ സ്‌കൂള്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ആവശ്യമെങ്കില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയിലേക്ക് ഈ മാസം തുടങ്ങിയ ഡ്രീംലൈനര്‍ സര്‍വീസിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിലെ സ്‌കൂള്‍ അവധിക്കാലത്താണ് കുടുംബങ്ങളായി താമസിക്കുന്ന പലരും കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഈ മാസങ്ങളില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെ ഉണ്ടാവാറുണ്ട്. അതേസമയം കുറഞ്ഞ നിരക്കും 40 കിലോഗ്രാം സൗജന്യ ബാഗേജും അടക്കമുള്ള ഓഫറുകളുമായി തുടങ്ങിയ ഡ്രീം ലൈനര്‍ സര്‍വീസിന് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നത്. കൂടാതെ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ടൂറിസം പാക്കേജുകള്‍ നടപ്പിലാക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x