Currency

എയര്‍ ഏഷ്യയില്‍ പറക്കാന്‍ 999 രൂപ മാത്രം

സ്വന്തം ലേഖകന്‍Wednesday, May 23, 2018 4:47 pm

ന്യൂഡല്‍ഹി: ഡൊമസ്റ്റിക്ക്, ഇന്റര്‍നാഷണല്‍ യാത്രകള്‍ക്ക് മികച്ച ഓഫറുകള്‍ അവതരിപ്പിച്ച് എയര്‍ ഏഷ്യ. എയര്‍ ഏഷ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 999 രൂപ മുതലാണ് ബിഗ് സെയില്‍ ഓഫറുകള്‍ ആരംഭിക്കുന്നത്. ഈ മാസം 27 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഏഷ്യന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങി 120 ഡെസ്റ്റിനേഷനുകളിലേക്ക് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. നവംബര്‍ ഒന്നിനും ആഗസ്റ്റ് 13നും ഇടയിലായി യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ഓഫര്‍ പ്രകാരം ലഭിക്കുക.

ഡെസ്റ്റിനേഷനുകള്‍: 999 രൂപയുടെ വണ്‍വേ ഫെയറില്‍ എയര്‍ ഏഷ്യ ഇന്ത്യയുടെ 20 ഡെസ്റ്റിനേഷനുകളില്‍ യാത്ര ചെയ്യാം. താഴെ പറയുന്നവയാണ് ഡെസ്റ്റിനേഷനുകള്‍.

1. കൊച്ചി

2. ബംഗളൂരു

3. ചെന്നൈ

4. പൂനെ

5. വിശാഖപട്ടണം

6. ഗോവ

7. ഹൈദരാബാദ്

8. കൊല്‍ക്കത്ത

9. ന്യൂഡല്‍ഹി

10. ഇംഫാല്‍

11. റാഞ്ചി

12. ശ്രീനഗര്‍

13. ജയ്പൂര്‍

14. നാഗ്പൂര്‍

15. ഇന്‍ഡോര്‍

16. സൂറത്ത്

17. ഭുവനേശ്വര്‍


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x