Currency

ജിസിസി രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ

സ്വന്തം ലേഖകൻMonday, March 6, 2017 2:16 pm

ഇന്ത്യയിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വൻ വർധനയുമായി വിമാനകമ്പനികള്‍.

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വൻ വർധനയുമായി വിമാനകമ്പനികള്‍. ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കുമെല്ലാം വന്‍ വര്‍ധനയാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍, മെയ് സ്‌കൂള്‍ വെക്കേഷനിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് ഈ വർധന.

ഈ മാസം കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് നിരക്ക് അയ്യായിരം രൂപയോളം വന്ന സ്ഥാനത്ത് മാര്‍ച്ച് അവസാനം മുതല്‍ പതിനയ്യായിരം രൂപ മുതലാണ് ചാര്‍ജ് വരുന്നത്. കൊച്ചിയില്‍ നിന്നുള്ള നിരക്കിലും സമാന രീതിയിൽ വര്‍ദ്ധനവ് വന്നിട്ടുണ്ട്.

വെക്കേഷനില്‍ ജിദ്ദയിലേക്കുള്ള യാത്രക്കാരെയും ഉംറ യാത്രക്കാരെയും ചാർജ് വർധന കൂടുതലായി ബാധിക്കും. മാര്‍ച്ച് മാസം അവസാനം മുതൽ കോഴിക്കോട് നിന്നും ഉംറക്ക് പുറപ്പെടാന്‍ ടിക്കറ്റിന് അറുപതിനായിരം മുതല്‍ അറുപത്തയ്യായിരം വരെ നൽകേണ്ടതായി വരും.

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരുന്ന സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും റണ്‍വേ നവീകരണത്തിന്റെ ഭാഗമായി സർവീസ് കൊച്ചിയിൽ നിന്നാക്കിയതിന് ശേഷം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x