Currency

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചുപറയണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Thursday, December 27, 2018 1:51 pm

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചുപറയണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. പ്രാദേശിക ഭാഷയില്‍ അറിയിപ്പ് നല്‍കിയ ശേഷം മാത്രമേ ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചുപറയാവൂ എന്നും സുരേഷ് പ്രഭു നിര്‍ദേശിച്ചു.

വിമാനത്താവള നിയന്ത്രണ ഏജന്‍സിയായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) എല്ലാ വിമാനത്താവളങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

പൊതുഅറിയിപ്പുകള്‍ വിളിച്ചുപറയാത്ത വിമാനത്താവളങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. ‘നിശ്ശബ്ദ വിമാനത്താവള’ങ്ങളായ ഇവിടങ്ങളില്‍ വിമാനം പുറപ്പെടുന്ന സമയവും മറ്റും സംബന്ധിച്ച അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x