മധ്യ ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
റോം: മധ്യ ഇറ്റലിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, ഇന്നു രാവിലെ ഒരു പത്തുവയസ്സുകാരിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു. ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 3.36നാണ് മധ്യ ഇറ്റാലിയന്‍ നഗരത്തെ കശക്കിയെറിഞ്ഞ ഭൂകമ്പം ഉണ്ടായത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നഗരത്തിലെ പ്രധാന കെട്ടിടങ്ങളും ചരിത്ര സമാരകങ്ങളും തകര്‍ന്നടിഞ്ഞു.
റോമില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ആക്യൂമോളിക്കു സമീപമായിരുന്നു പ്രഭവ കേന്ദ്രം. റോം, അന്പ്രിയ, ലാസിയോ, ലെ മാഴ്സ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശംവിതച്ചത്. 80 ഓളം തവണ തുടര്‍ചലനങ്ങള്‍ ഉണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റപ്പോര്‍ട്ട് ചെയ്യുന്നു. അമാട്രിസ്, അക്കുമോലി പട്ടണങ്ങല്‍ പൂര്‍ണമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2009നുശേഷം ഇറ്റലിയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.