ബുധനാഴ്ച്ചയുണ്ടായ കനത്ത ഭൂചനത്തെ തുടര്‍ന്ന് ഇറ്റലിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകര്‍ന്നടിഞ്ഞ പര്‍വതപട്ടണങ്ങളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
റോം: ബുധനാഴ്ച്ചയുണ്ടായ കനത്ത ഭൂചനത്തെ തുടര്‍ന്ന് ഇറ്റലിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകര്‍ന്നടിഞ്ഞ പര്‍വതപട്ടണങ്ങളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുടര്‍ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെയും 5.4 വരെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റോമില്‍നിന്ന് 140 കിലോമീറ്റര്‍ തെക്കായി ബുധനാഴ്ച അതിരാവിലെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടിയായ അമാട്രീസ്, അക്യുമോലി, അര്‍ക്വാത ഡില്‍ ത്രോന്തോ എന്നീ പര്‍വതപട്ടണങ്ങളാണു തകര്‍ന്നടിഞ്ഞത്. പൊലിസും സന്നദ്ധ പ്രവര്‍ത്തകരുമടക്കം അയ്യായിരത്തോളം പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.