
മസ്കത്ത്: ഒമാന്‍തീരത്ത് വീണ്ടും ഭൂചലനം. വടക്കന്‍തീരത്ത് ചൊവ്വാഴ്ച രാവിലെ 8.33 ഓടെ റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പനിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റത്ത് മുസന്ദമിന് അടുത്തും തീരദേശ പട്ടണമായ ദിബ്ബക്ക് സമീപവുമാണ് പ്രഭവകേന്ദ്രം.
കരയില്‍ ചലനം അനുഭവപ്പെട്ടതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപ്പോര്‍ട്ടില്ല. ചലനത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ 19ന് സലാലയുടെ തെക്കുഭാഗത്തുനിന്ന് 290 കി.മീ. അകലെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമകണനുഭവപ്പെട്ടത്.
കഴിഞ്ഞ ഡിസംബര്‍ 19ന് ദുകമില്‍നിന്ന് 320 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. രണ്ടു ഭൂകമ്പങ്ങളും കരയില്‍ ബാധിച്ചിരുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.