Currency

ഭൂകമ്പം ചുറ്റും നിലംപരിശാക്കി; അതിജീവിച്ച ഒരു പശുകുടുംബം

സ്വന്തം ലേഖകന്‍Friday, November 18, 2016 12:15 pm
Play

ഭൂകമ്പം കനത്ത നാശം വിതച്ച തീരപ്രദേശമായ കയ്‌കോറയില്‍ നിന്നുള്ള പശുക്കളുടെ വിഡിയോ ദൃശ്യങ്ങള്‍ ഹെലികോപ്ടറില്‍ നിരീക്ഷിക്കാനിറങ്ങിയ സംഘമാണു പകര്‍ത്തിയത്

കനത്ത ഭൂകമ്പത്തിനു ശേഷം ന്യൂസ്ലന്‍ഡിലെ ഒരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ചുറ്റുമുള്ളതെല്ലാം നിലംപരിശാക്കിയപ്പോള്‍ ഒറ്റപ്പെട്ടു പോയ മൂന്ന് പശുക്കളുടെ വീഡിയോ ദൃശ്യങ്ങളാണ് ചര്‍ച്ചയാവുന്നത്. ഭൂകമ്പത്തെ അതിജീവിച്ച പശുക്കുടുംബത്തില്‍ രണ്ടു വലിയ പശുക്കളും ഒരു കുട്ടിയുമാണുള്ളത്.

ഭൂകമ്പം കനത്ത നാശം വിതച്ച തീരപ്രദേശമായ കയ്‌കോറയില്‍ നിന്നുള്ള പശുക്കളുടെ വിഡിയോ ദൃശ്യങ്ങള്‍ ഹെലികോപ്ടറില്‍ നിരീക്ഷിക്കാനിറങ്ങിയ സംഘമാണു പകര്‍ത്തിയത്. മൂന്ന് പശുക്കളും ഈപ്പോള്‍ ഓസ്‌ട്രേലിയയിലെ മൃഗസംരക്ഷണ സംഘടനയുടെ സംരക്ഷണത്തിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x