Currency

കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

സ്വന്തം ലേഖകന്‍Monday, November 26, 2018 1:09 pm

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. മംഗഫ്, ഫാഹേല്‍ എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളുടെ പുറത്തിറങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മഴയും പ്രളയവും ജനജീവിതം താറുമാറാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഭൂചലനവും അനുഭവപ്പെട്ടിരിക്കുന്നത്. പ്രളയത്തില്‍ നിരവധി റോഡുകള്‍ തകരുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x