രണ്ട് ദിവസമായി രാജ്യത്തെ പല ഭാഗങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ക്യൂന്‍സ് ലാന്റ്, ടെന്നന്റ് ക്രിക്ക് എന്നിവിടങ്ങളില്ലെല്ലാം വെള്ളപ്പൊക്കം മൂലം റോഡുകള്‍ മുങ്ങിയിരിക്കുകയാണ്. 50 വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ടെന്നന്റ് ക്രീക്കില്‍ ഇത്രയും വലിയ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
ബ്രിസ്‌ബെന്‍: രാജ്യത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതവും ദുസഹമാക്കി. രണ്ട് ദിവസമായി രാജ്യത്തെ പല ഭാഗങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ക്യൂന്‍സ് ലാന്റ്, ടെന്നന്റ് ക്രിക്ക് എന്നിവിടങ്ങളില്ലെല്ലാം വെള്ളപ്പൊക്കം മൂലം റോഡുകള്‍ മുങ്ങിയിരിക്കുകയാണ്. 50 വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ടെന്നന്റ് ക്രീക്കില്‍ ഇത്രയും വലിയ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. 70 മിനിറ്റിനുള്ളില്‍ 70 മില്ലീമീറ്റര്‍ മഴയാണ് ഉണ്ടായത്.
ഈപ്‌സ് വിച്ച് വെസറ്റ് ബ്രിസ്‌ബെന്‍, മൗണ്ട് ഗ്ലോറിയോസ് എന്നിവിടങ്ങളില്‍ ഒരു മണിക്കൂറില്‍ 80നും 90 മില്ലീമറ്റര്‍ മഴവരെ പെയ്തു. പലയിടത്തും ഭാഗികമായി കനത്ത കാറ്റ് വിശാനും സാധ്യത ഉണ്ട്. ക്യൂന്‍സ് ലാന്റില്‍ പല ഭാഗങ്ങളും മഴ തുടരുകയാണ്. കാലവസ്ഥാ വിഭാഗം ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാഹനവുമായി റോഡിലിറങ്ങുന്നവര്‍ക്ക് പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളും ഇലക്ട്രിക് ബന്ധങ്ങള്‍ തകാരാറിലായതിനാല്‍ ഇരുട്ടില്‍ മുങ്ങിയിരിക്കുകയാണ്. ഏകദേശം 1400 ത്തോളം പേര്‍ക്ക് വൈദ്യുതി ബന്ധം ലഭ്യമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.