Currency

പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നത് നിരോധിച്ചു

സ്വന്തം ലേഖകന്‍Sunday, December 25, 2016 9:59 am

നിയമം ലംഘിച്ച് വലിയ തോതില്‍ മാലിന്യം കത്തിക്കുന്നവരില്‍നിന്ന് 25,000 രൂപ വരെ പിഴയീടാക്കാനും ഉത്തരവില്‍ പറയുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. പ്രവൃത്തിയുടെ കാഠിന്യം അനുസരിച്ച് 5,000 രൂപ മുതല്‍ 25,000 രൂപവരെ പിഴ ഈടാക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: പൊതു സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് നിരോധിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. നിയമം ലംഘിച്ച് വലിയ തോതില്‍ മാലിന്യം കത്തിക്കുന്നവരില്‍നിന്ന് 25,000 രൂപ വരെ പിഴയീടാക്കാനും ഉത്തരവില്‍ പറയുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. പ്രവൃത്തിയുടെ കാഠിന്യം അനുസരിച്ച് 5,000 രൂപ മുതല്‍ 25,000 രൂപവരെ പിഴ ഈടാക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ പറഞ്ഞു. പരിസ്ഥിതി നഷ്ടപരിഹാരമായാണ് പിഴ ഈടാക്കുന്നത്.

മാലിന്യ കൂമ്പാരങ്ങള്‍ കത്തിക്കുന്നതും കൃഷിയിടങ്ങളിലെ മാലിന്യങ്ങള്‍ക്ക് തീയിടുന്നതും ഈ ഉത്തരവ് പ്രകാരം കുറ്റകരമായിരിക്കും. 2016ലെ ഖര മാലിന്യ നിയന്ത്രണ ചട്ടങ്ങളനുസരിച്ചാണ് പിഴ ഈടാക്കാനുള്ള നിര്‍ദ്ദേശം. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മാലിന്യ സംസ്‌കരണം സംബന്ധിച്ച് പദ്ധതി തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ആറ് മാസത്തിനുള്ളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനത്തിന് പദ്ധതി തയ്യാറാക്കി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ആറുമാസത്തിനകം നല്‍കണം.

മാലിന്യങ്ങള്‍ വേര്‍തിരിച്ച് നശിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ള ഖര മാലിന്യ പ്ലാന്റുകളാണ് നിര്‍മ്മിക്കേണ്ടത്. ഖര മാലിന്യ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നത് നിരോധിച്ചു”

  1. Hi there i am kavin, its my first time to commenting anywhere, when i read
    this post i thought i could also make comment due to this
    good piece of writing.

Comments are closed.

Top
x