Currency

ഇന്ത്യയിലെ വൃത്തിയുള്ള വിമാനത്താവളം ബംഗളൂരുവിലേത്

സ്വന്തം ലേഖകന്‍Tuesday, April 3, 2018 2:21 pm

ന്യൂഡല്‍ഹി: രാജ്യത്തെ 53 വിമാനത്താവളങ്ങളില്‍ വൃത്തിയുള്ള വിമാനത്താവളം എന്ന പദവിക്ക് ബംഗളൂരു രാജ്യാന്തര വിമാനത്താവളം അര്‍ഹമായി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ സര്‍വെയിലാണ് വൃത്തിയുള്ള വിമാനത്താവളമായി ബംഗളൂരു രാജ്യാന്തര വിമാനത്താവളം തെരഞ്ഞെടുത്തത്. 23മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റിയാണ് വൃത്തിയുള്ള വിമാനത്താവളത്തിന്റെ പേര് പുറത്തുവിട്ടത്.

വിമാനത്താവള ടെര്‍മിനല്‍, പാര്‍ക്കിങ് ഏരിയ, ടോയ് ലറ്റ്, കൊമേഴ്‌സിയല്‍ സ്റ്റാളുകള്‍, വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍, കസ്റ്റമര്‍ ലോഞ്ച് എന്നിവ പരിശോധിച്ചാണ് വൃത്തിയുള്ള വിമാനത്താവളം കണ്ടെത്തിയത്. പുരസ്‌കാരം ബംഗളൂരു വിമാനത്താവളം ഡയറക്ടര്‍ വി.വി റാവു സ്വീകരിച്ചു.

ദുര്‍ഗ ഫസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബംഗളൂരു വിമാനത്താവളത്തിന്റെ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x