ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകി കഴിഞ്ഞു.
ഡല്‍ഹി, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇതിനോടകം പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സി.കെ മിശ്ര വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.