Currency

സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്വന്തം ലേഖകന്‍Friday, December 16, 2016 11:48 am

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. പഞ്ചാബില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് ഇത് നടപ്പാക്കുക. ഇതാദ്യമായാണ് സോഷ്യല്‍ മീഡിയയുടെ അക്കൗണ്ടും ഉള്‍പ്പെടുത്തുന്നതെന്ന് നസീം സെയ്ദി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയോ പരസ്യം നല്‍കുകയോ ചെയ്താല്‍ അതിന്റെ ചെലവുകൂടി ഉള്‍പ്പെടുത്തേണ്ടി വരും.

രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന പരസ്യങ്ങളും അവരുടെ അക്കൗണ്ടില്‍ കാണിക്കേണ്ടി വരും. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി ഏതെങ്കിലും പരസ്യം സോഷ്യല്‍ മീഡിയയില്‍ വന്നാല്‍ നടപടിയെടുക്കും. എല്ലാ സോഷ്യല്‍ മീഡിയയും നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംവിധാനമുണ്ടാകും. മിക്ക സോഷ്യല്‍ മീഡിയകളുടെയും സെര്‍വറുകള്‍ വിദേശത്താണെന്ന് നസീം സെയ്ദി ചൂണ്ടിക്കാട്ടി. ഇവയില്‍ പൊതുപരാതികള്‍ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥന്മാരുടെ പേരും വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞുപിടിച്ചിട്ടുണ്ട്.

സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ചട്ടവിരുദ്ധമായി എന്തെങ്കിലും പ്രസിദ്ധപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്താല്‍ അത് ഇവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കുന്ന ഫ്‌ളൈയിങ് സ്‌ക്വാഡുകളെ നിയോഗിക്കുമെന്നും നസീം സെയ്ദി പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പണം, മദ്യം തുടങ്ങിയവ നല്‍കാന്‍ ശ്രമിച്ചാല്‍ അത് ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റഡാറിലെത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍”

  1. Hi, Neat post. There’s an issue with your web site in web explorer, might check this?
    IE nonetheless is the market chief and a big component of people will omit your fantastic writing because of this
    problem.

  2. Richelle says:

    Hello, i think that i saw you visited my
    website thus i came to “return the favor”.I’m attempting
    to find things to enhance my web site!I suppose
    its ok to use a few of your ideas!!

  3. Clint says:

    Hi there, You have done an incredible job. I will certainly digg it and personally suggest to
    my friends. I’m confident they will be benefited from this website.

Comments are closed.

Top
x