ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇതേക്കുറിച്ച് ആലോചിക്കുന്നത്. നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായുള്ളത്.
ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ബാങ്കിങ് കാഷ് ട്രാന്സാക്ഷന് ടാക്സ് എന്നാണ് നികുതിയുടെ പേര്. കഴിയുന്നതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഇന്ധനം നിറയ്ക്കുന്നതിനുള്ള സര്‍വ്വീസ് ചാര്‍ജ്ജ് എണ്ണകമ്പിനികള്‍ വഹിക്കും. പമ്പുടമകളോ ഉപഭോക്താക്കളോ വഹിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നോട്ട് അസാധുവാക്കിയതിനുശേഷം നാല്പത് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയതായി തുടങ്ങിയത് രണ്ട് കോടിയിലേറെ ബാങ്ക് അക്കൗണ്ടുകള്‍. ഇവയില്‍ മൊത്തമായെത്തിയ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലേറെ.
2016ല്‍ പല പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കില്‍ പോലും 143 ബില്യണ്‍ ഡോളറിന്റെ വ്യവസായമാണ് ഈ മേഖലയില്‍ നടന്നത്. ബ്രക്സിറ്റ് സൃഷ്ടിച്ച പ്രതിസന്ധി പുതുവര്‍ഷത്തിലും ഇന്ത്യന്‍ ഐടി മേഖലയെ വിടാതെ പിന്തുടരും. ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ് പോലുള്ള കമ്പനികള്‍ ബ്രക്സിറ്റ് മൂലം യൂറോപ്പിലെ പല പ്രോജക്ടുകള്‍ക്കും മാറ്റം വരുത്തി.
ക്രൂഡ് വില ഉയര്‍ത്താന്‍ പ്രമുഖ ഇന്ധന ഉത്പാദകരായ സൗദി അറേബ്യയും ഇറാഖും തീരുമാനിച്ചു. ഇതോടെ ഇന്ത്യയില്‍ പുതുവര്‍ഷത്തില്‍ പെട്രോളിനും ഡീസലിനും വേണ്ടി വലിയ വിലകൊടുക്കേണ്ടിവരും.
സിലിണ്ടറിന്റെ വില്പന വിലയില്‍ അഞ്ച് രൂപയുടെ കിഴിവാണ് എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെ പണമടയ്ക്കാം. ഇതിനായി കമ്പനികളുടെ വെബ്സൈറ്റോ മൊബൈല്‍ ആപ്ലിക്കേഷനോ വഴി റീ ഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യണം. അവിടെ തന്നെ പണം അടയ്ക്കാനുള്ള സംവിധാവുമുണ്ടാവും.
കാര്‍ഡ്, ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളെ ബാങ്കുകള്‍ കൊള്ളയടിക്കുന്നു. കാര്‍ഡ്, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്ന ഇളവുകളെല്ലാം ഡിസംബര്‍ 31ന് അവസാനിച്ചു. ഇതോടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്.
ഫെബ്രുവരിയോടെ പേയ്മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. പേടിഎമ്മിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ നോയിഡയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ പേയ്മെന്റ് ബാങ്ക് ആരംഭിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഹോട്ടലുകളും റസ്റ്ററന്റുകളും അഞ്ചുമുതല്‍ 20 വരെ ശതമാനം ‘നിര്‍ബന്ധിത ടിപ്പ്’ ഇനത്തില്‍ ബില്ലില്‍ ഉള്‍പ്പെടുത്തി ഉപഭോക്താക്കളില്‍ നിന്നു സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഇടപെടല്‍. ഉപഭോക്താവിനു താല്പര്യമില്ലെങ്കില് സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നും മന്ത്രാലയം നിലപാടെടുത്തു.