നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കുമെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് നിക്ഷേങ്ങളിലെ 80 ശതമാനവും പുതിയ നോട്ടുകളില്‍ ആയതിനുശേഷമാകും ഇളവ് ലഭ്യമാകുക.
20 അക്കൗണ്ടുകളിലായി 60 കോടിയുടെ വ്യാജ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. നോയിഡ സെക്ടര്‍ 51 ലെ ബാങ്കിലാണ് തിരിമറി. രാജ്യമൊട്ടാകെ ബ്രാഞ്ചുകളുള്ള ആക്സിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കുമ്പോള്‍ 14 ലക്ഷം കോടിയുടെ 1000, 500 നോട്ടുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നതായാണ് കണക്ക്. ഡിസംബര്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം 12.44 ലക്ഷം കോടി രൂപ തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്.ഗാന്ധി അറിയിച്ചു.
റിസര്‍വ്വ് ബാങ്കിന്റെ പുതിയ ശുപാര്‍ശയും അംഗീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബാങ്കിംഗ് കൂടുതല്‍ ജനകീയമാക്കാന്‍ ഇതിനകം പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ മതിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ് വാര് പറഞ്ഞു.
ഏത് അക്കൗണ്ടുപയോഗിച്ചാണോ ഇന്ധനം നിറയ്ക്കുന്നത്, അതിലേക്ക് ഈ പണം മൂന്നുദിവസത്തിനകം എത്തിച്ചേരും. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനനുസരിച്ചാണ് ഈ തീരുമാനം നടപ്പാക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ അറിയിച്ചു.
എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്കാണ് എസ്ബിഐയുടെ ഓഫര്‍. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയതിന് പിന്നാലെയാണ് വി.ആര്.എസ് പാക്കേജ് കൊണ്ടുവന്നിരിക്കുന്നത്.
ഡിജിറ്റല്‍ പണമിടപാടു രംഗത്തെ സ്വകാര്യ കമ്പനികളും ബാങ്കുകളും പ്രത്യേക സുരക്ഷാ പരിശോധന നടത്തി സൈബര്‍ ആക്രമണസാധ്യത തടയാന്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.
ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ മാറ്റി നിശ്ചയിച്ചേക്കും. കറന്‍സി റദ്ദാക്കലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. എക്സൈസിനും കസ്റ്റംസിനുമായുള്ള കേന്ദ്ര ബോര്‍ഡിന്റെ (സിബിഇസി) ചെയര്മാന് നജീബ് ഷായാണ് ഇതു സൂചിപ്പിച്ചത്.
ഓണ്‍ലൈന്‍ പണമിടപാടുകളില്‍ 400 മുതല്‍ 1000 ശതമാനം വരെ വര്‍ധനയുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്റ്റര്‍, വിസാ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡ് ഗവണ്മെന്റ് രംഗത്തെത്തിയത്.