ഇനി വിമാനത്തില്‍ സഞ്ചരിക്കുമ്പോഴും കപ്പല്‍ യാത്ര ചെയ്യുമ്പോഴും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ഫോണില്‍ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും കഴിയും. ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര ഗവണ്മെന്റ് പുറപ്പെടുവിച്ചു.
എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ കുറവ്. 2014ല്‍ എഴ് ലക്ഷത്തി എഴുപത്തയ്യായിരത്തി എണ്ണൂറ്റി നാല്പത്തി അഞ്ചുപേര്‍ക്ക് തൊഴില്‍ ലഭിച്ചിടത്ത് 2018ല്‍ കഴിഞ്ഞമാസം വരെ തൊഴില്‍ ലഭിച്ചത് രണ്ട് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി എണ്ണൂറ്റി മുപ്പത്തി എഴ് പേര്‍ക്ക് മാത്രം.
ലോകത്ത് ആകാശ യാത്രയിലെ സുരക്ഷയില്‍ മുന്പില് ഇന്ത്യയാണെന്ന് അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്എഎ)യുടെ റാങ്കിംഗ്. കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഭാര്യമാരെ ഉപേക്ഷിച്ചുപോയ 33 പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസികളെക്കുറിച്ചുള്ള പരാതികളില്‍ നടപടിയെടുക്കാനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് റദ്ദാക്കിയത്.
പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപിലൂടെ ലഭ്യമാവും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുന്ന ഉമങ്- UMANG (യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേര്‍ണന്‍സ്) ആപിലാണ് പാസ്പോര്‍ട്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്.
കുട്ടികളെ തനിച്ച് യാത്രചെയ്യാന്‍ അനുവദിക്കുന്നതിന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി അധിക ചാര്‍ജ് ഈടാക്കും. ഓരോ യാത്രക്കും 165 ദിര്‍ഹം അഥവാ മൂവായിരത്തി അഞ്ഞൂറോളം രൂപ അധികം നല്‍കണം. നിരക്ക് താങ്ങാനാവാത്തതിനാല്‍ അവധിക്കാലത്ത് കുട്ടികളെ മാത്രം നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായി മാറും.
ജെറ്റ് എയര്‍വെയ്സ് ലിമിറ്റഡ് ഏഴ് ഗള്‍ഫ് റൂട്ടുകളിലേകുള്ള സര്‍വീസ് ഈ മാസം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ദോഹ, മസ്കറ്റ്, അബുദാബി, ദുബായ്, തുടങ്ങി ഗള്‍ഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കുന്നത്.
ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
200 മുതല്‍ 600 രൂപ വരെയാണ് സീറ്റുകളുട നിരക്ക്. വിന്‍ഡോ സീറ്റ്, ഐല്‍ സീറ്റ്, ലെഗ് സ്പെയ്സ് എന്നിവയനുസരിച്ചാണ് നിരക്ക്. ഫ്ളൈറ്റിന്റെ ടേക്ക് ഓഫ് സമയത്തിന് 48 മണിക്കൂര്‍ മുമ്പ് തന്നെ വെബ് ചെക്ക്-ഇന്‍ ആരംഭിക്കും. ഫ്ളൈറ്റ് ടേക്ക് ഓഫിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വെബ് ചെക്ക്-ഇന്‍ ചെയ്യാം.
രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്ത മാര്‍ച്ച് മുതല്‍ രാജ്യത്തെ 543 മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് അറിയിച്ചു.