‘399 രൂപയ്ക്ക് വിമാനയാത്ര’യെന്ന കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ പ്രത്യേക ഓഫര്‍. ഒരു വശത്തേക്കുള്ള ആഭ്യന്തര ടിക്കറ്റുകള്‍ക്ക് 399 രൂപയും രാജ്യാന്തര ടിക്കറ്റുകള്‍ക്ക് 1,999 രൂപയുമാണ് ഓഫര്‍ പ്രകാരമുള്ളത്.
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇതോടൊപ്പം ഷോപ്പിങ്ങിനും മറ്റും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍.
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങി. ഒരുമാസമാണ് പരമാവധി വിസ കാലാവധി. യാത്രക്കാരന് നിര്‍ബന്ധമായും ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാവണം.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പത്ത് പേരെങ്കിലും ദിവസേന മരണപ്പെടുന്നതായി റിപ്പോര്‍ട്ട്. അതായത് ഓരോ ബില്ല്യന്‍ ഡോളര്‍ ഇന്ത്യയിലേക്ക് അയക്കപ്പെടുമ്പോഴും 117 പേര് മരണപ്പെട്ടിരിക്കുമെന്ന് ചുരുക്കം.
ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സുഗമ രാജ്യങ്ങളുടെ വാര്‍ഷിക പട്ടികയില്‍ ഇന്ത്യ 77-ാം സ്ഥാനത്തെത്തി. 190 രാജ്യങ്ങളുടെ പട്ടികയില്‍ നേരത്തെ 100ാം സ്ഥാനത്തായിരുന്ന ഇന്ത്യ 23 സ്ഥാനം ഉയര്‍ത്തിയാണ് 77-ാം സ്ഥാനം നേടിയത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ നേട്ടം ഇത്തതവണ കുറവാണ്.
ഇന്ത്യന്‍ പൗരത്വം നേടണമെങ്കില്‍ ഇനിമുതല്‍ അപേക്ഷയില്‍ മതവും രേഖപ്പെടുത്തണം. അപേക്ഷയില്‍ മതം രേഖപ്പെടുത്തുന്നതിനുവേണ്ടി 2009ലെ പൗരത്വ ചട്ടത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി. ഇതിനായി അപേക്ഷയില്‍ പ്രത്യേക കോളം തയാറാക്കും.
ക്രിസ്മസ് അവധിക്ക് രണ്ടുമാസം ശേഷിക്കേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റ് തീര്‍ന്നു. അവധിയോടനുബന്ധിച്ച് റെയില്‍വേ പ്രത്യേക സര്‍വീസ് പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ബംഗളൂരു മലയാളികള്‍.
ഇന്ന് വൈകിട്ട് 5 മണി വരെ മുംബൈ വിമാനത്താവളം അടച്ചിടും. ഇരു റണ്‍വേകളിലും അറ്റുകുറ്റപ്പണി നടക്കുന്നതിനാലാണ് വിമാനത്താവളം പ്രവര്‍ത്തിക്കാത്തത്. ഇന്ന് രാവിലെ 11 മണി മുതല്‍ ആറ് മണിക്കൂറോളം വിമാനത്താവളം അടച്ചിടും.
പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് രണ്ട് മാസമായി സര്‍വിസ് നിര്‍ത്തിയ മംഗളൂരു-ഹാസന് വഴി ബംഗളൂരുവിലേക്കുള്ള മുഴുവന്‍ യാത്രാ ട്രെയിനുകളും ബുധനാഴ്ച സര്‍വിസ് പുനരാരംഭിക്കും. സക്ലേശ്പുരക്കും സുബ്രഹ്മണ്യക്കുമിടയില് മണ്ണിടിഞ്ഞതിനാല്‍ കഴിഞ്ഞ ആഗസ്റ്റ് 14 മുതലാണ് സര്‍വിസ് നിലച്ചത്.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ ബോഡിങ് നല്കുന്ന സംവിധാനത്തിന് ഇന്ത്യയില്‍ തുടക്കമായി. ‘ഡിജി യാത്ര’ എന്ന പദ്ധതി വ്യോമയാന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ എയര്‍പോര്‍ട്ടില്‍ കടക്കാന്‍ പ്രത്യേക ഉപകരണത്തില്‍ മുഖം കാണിച്ചാല്‍ മാത്രം മതിയാവും.