
ന്യൂഡല്‍ഹി: വെബ് ചെക്ക്-ഇന്‍ സംവിധാനത്തിന് ഫീസ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. നവംബര്‍ 14 മുതല്‍ ഇത് പ്രാബല്യത്തിലായി. വെബ് ചെക്ക്-ഇന്‍ നടത്താന്‍ ഏതെങ്കിലുമൊരു സീറ്റ് നമ്മള് തെരഞ്ഞെടുക്കണം. എന്നാല്‍ എല്ലാ സീറ്റിനും പ്രത്യേകം നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍ഡിഗോ. ഇതോടെ പണമടക്കാതെ വെബ് ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയിലായി.
200 മുതല്‍ 600 രൂപ വരെയാണ് സീറ്റുകളുട നിരക്ക്. വിന്‍ഡോ സീറ്റ്, ഐല്‍ സീറ്റ്, ലെഗ് സ്പെയ്സ് എന്നിവയനുസരിച്ചാണ് നിരക്ക്. ഫ്ളൈറ്റിന്റെ ടേക്ക് ഓഫ് സമയത്തിന് 48 മണിക്കൂര്‍ മുമ്പ് തന്നെ വെബ് ചെക്ക്-ഇന്‍ ആരംഭിക്കും. ഫ്ളൈറ്റ് ടേക്ക് ഓഫിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വെബ് ചെക്ക്-ഇന്‍ ചെയ്യാം.
എയര്‍പോര്‍ട്ടുകളിലെ സെല്‍ഫ് ചെക്ക്-ഇന്‍ കയോസ്ക്കുകളില് പോയി സൗജന്യമായി യാത്രക്കാര്‍ക്ക് ചെക്ക്-ഇന്‍ ചെയ്യാന്‍ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.