15-ാമത് പിബിഡി കണ്വെന്ഷന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 2019 ജനുവരി 21-23 തീയതികളില്‍ നടക്കുന്നു. നവ ഭാരത നിര്‍മാണത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ പങ്ക് എന്നതാണ് ഈ വര്‍ഷത്തെ പിബിഡി കണ്വെന്ഷന് 2019 ന്റെ വിഷയം.
ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ കുവൈത്ത്- കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് പതിനഞ്ചു മുതല്‍ ആഴ്ചയില്‍ ആറു ദിവസം കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള സര്‍വീസ് ഉണ്ടാകും.
അടുത്ത 20 വര്‍ഷം കൊണ്ട് ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ആറ് മടങ്ങ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2040 ഓടെ ആഭ്യന്തര യാത്രികരുടെ എണ്ണം വര്‍ദ്ധിച്ച് 110 കോടിയില്‍ എത്തും. അന്താരാഷ്ട്ര വ്യോമയാന ഉച്ചകോടിയില്‍ പുറത്തിറക്കിയ ‘വിഷന്‍ 2040’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്.
ആഗോളതലത്തില്‍ നിലവില്‍ സ്ഥാപിതമായതും വളര്‍ന്നുവരുന്നതുമായ 131 ബിസിനസ് ഹബ്ബുകളില്‍ നിന്നാണ് ബംഗളൂരുവിനെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 20 ല്‍ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൈദരാബാദിനാണ് രണ്ടാം സ്ഥാനം.
ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടു റണ്‍വേകളും അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടും. ഈ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂര്‍ അടച്ചിടും.
ഇന്ത്യയും കുവൈത്തും വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വ്യോമയാനമേഖലയില്‍ ഇരു രാജ്യങ്ങളിള്ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് രൂപയ്ക്ക് വിമാന ടിക്കറ്റ് ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ഇരുപതാം തീയതി വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ആനുകൂല്യം ലഭിക്കുന്നത്. ഈ മാസം ഇരുപത്തിയൊന്നിനും ജൂലൈ 31 നും ഇടയിലുള്ള യാത്രയ്ക്ക് ടിക്കറ്റ് ഉപയോഗിക്കാം.
വാഹനം ഓടിക്കുന്നത് വനിതാ ഡ്രൈവര്‍മാരായിരിക്കും. വിവിധ ഭാഷകള്‍ വശമുള്ളവരും സ്ഥലങ്ങളെ കുറിച്ച് നല്ല ധാരണയുള്ളവരും സ്വയം പ്രതിരോധതന്ത്രങ്ങള്‍ വശമുള്ള വനിതകളായിരിക്കും ഡ്രൈവര്‍മാര്‍.
ട്രെയിന്‍ യാത്രയില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി റെയില്‍വെ. വിമാനത്താവളത്തിന് സമാനമായ രീതിയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് സ്റ്റേഷനില്‍ എത്തി ചെക്ക് ഇന്‍ ചെയ്യണമെന്ന നിബന്ധനയോട് കൂടിമാറ്റങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള് ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചുപറയണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. പ്രാദേശിക ഭാഷയില്‍ അറിയിപ്പ് നല്കിയ ശേഷം മാത്രമേ ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചുപറയാവൂ എന്നും സുരേഷ് പ്രഭു നിര്‍ദേശിച്ചു.