റെയില്‍വെ നിരക്ക് വര്‍ധന തീരുമാനിക്കുന്നതിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടനെ സമര്‍പ്പിക്കും. അടുത്തയാഴ്ചയോടെ തീരുമാനം വന്നേക്കും.
ശമ്പള പരിധി 15,000ത്തില്‍ നിന്ന് 21,000 ആക്കി ഉയര്‍ത്തിയ ഇ.എസ്.ഐ കോര്പ്പറേഷന് തീരുമാനമാണ് നടപ്പാക്കുന്നത്. കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ നടന്ന ഇ.എസ്.ഐ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് 50 ശതമാനം പിഴ നല്കി നിയമവിധേയമാക്കുന്നതിനുള്ള പദ്ധതിയാണിത്. ഇന്ന് മുതലാണ് പുതയ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെയാണ്.
കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. blackmoneyinfo@incometax.gov.in എന്ന മെയില്‍ ഐഡിയിലേക്ക് ഇന്ന് മുതല്‍ വിവരങ്ങള്‍ നല്കിത്തുടങ്ങാം.
പെട്രോള്‍ ലീറ്ററിന് 2.21 രൂപയും ഡീസല്‍ ലീറ്ററിന് 1.79 രൂപയും വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. വില വര്‍ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് കേരളത്തില്‍ 70 രൂപ കവിയും.
ആദായ നികുതിയില്‍ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ടെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയ അറിയിച്ചു. 20000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി. ഈ തുകകളുടെ സ്രോതസ്സ് കാണിക്കേണ്ടതില്ല.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ചര്‍ച്ചയ്ക്ക് സാധ്യതയില്ല. ആദ്യം അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി ചര്‍ച്ച ചെയ്യണം എന്ന നിലപാടിലാണ് ഭരണപക്ഷം.
ഡിജിറ്റല്‍ പണമിടപാടു നടത്തുന്നവരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ പാരിതോഷികം നല്‍കുന്നതാണ് പദ്ധതി.ക്രിസ്മസും മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനവുമായ ഡിസംബര്‍ 25 മുതല്‍ അംബേദ്കര്‍ ജന്മദിനമായ ഏപ്രില്‍ 14 വരെയുള്ള കാലയളവിലേക്കാണ് ലോട്ടറി.
വേതനം ചെക്ക് വഴിയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്കുന്നതോ നിര്‍ബന്ധമാക്കി പണമായി കൈയില്‍ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് തീരുമാനം. 1936ലെ വേതന നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ നീക്കത്തിനു നിയമ സാധുതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കള്ളപ്പണം തടയുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് സി.ഐ.എസ്.എഫ് രാജ്യത്തെ വിമാനത്താവളങ്ങളില്ലൊം ശക്തമായ പരിശോധന നടത്തിയത്. സി.ഐ.എസ്.എഫിന്റെ നിര്‍ദേശ പ്രകാരം വിവിധ ഏജന്‍സികളായിരുന്നു വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയത്.