Currency

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

സ്വന്തം ലേഖകന്‍Saturday, December 17, 2016 11:06 am

പെട്രോള്‍ ലീറ്ററിന് 2.21 രൂപയും ഡീസല്‍ ലീറ്ററിന് 1.79 രൂപയും വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. വില വര്‍ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് കേരളത്തില്‍ 70 രൂപ കവിയും.

ന്യൂഡല്‍ഹി: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 2.21 രൂപയും ഡീസല്‍ ലീറ്ററിന് 1.79 രൂപയും വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. വില വര്‍ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് കേരളത്തില്‍ 70 രൂപ കവിയും. കഴിഞ്ഞ മാസം 30ന് വിലയില്‍ നേരിയ വര്‍ധനയാണുണ്ടായത്. രാജ്യാന്തരതലത്തില്‍ ക്രൂഡ് ഓയില്‍ വിലവര്‍ധിച്ചതാണ് വില കൂട്ടാന്‍ കാരണമെന്നാണ് കമ്പനിയുടമകളുടെ നിലപാട്.

കഴിഞ്ഞതവണ ഇന്ധന വില പുനര്‍നിര്‍ണയിച്ചപ്പോള്‍ പെട്രോള്‍ വിലയില്‍ 13 പൈസയുടെ വര്‍ധനവ് വരുത്തിയിരുന്നു. നവംബര്‍ 15നും എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നു. അന്ന് പെട്രോളിന് 1.46 രൂപയും, ഡീസലിന് 1.53 രൂപയും കുറച്ചു. തുടര്‍ച്ചയായ മൂന്നു വിലവര്‍ധനവിന് ശേഷമാണ് നവംബര്‍ 15ന് വില കുറച്ചത്.

റഷ്യയും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) യില്‍പെടാത്ത മറ്റു രാജ്യങ്ങളും ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കാന്‍ സമ്മതിച്ചിരുന്നതോടെ ഇന്ധനവില ഉയരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. തലേ രണ്ടാഴ്ചത്തെ ശരാശരി ഇറക്കുമതിവില നോക്കിയാണ് ഇന്ത്യയില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ വില നിശ്ചയിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

7 thoughts on “ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്”

  1. If some one wishes expert view on the topic of blogging after that i recommend him/her to
    pay a quick visit this blog, Keep up the good work.

  2. Greetings from Idaho! I’m bored to tears at work so I decided to
    browse your website on my iphone during lunch break.
    I enjoy the info you provide here and can’t wait to take a look
    when I get home. I’m amazed at how fast your blog loaded
    on my phone .. I’m not even using WIFI, just 3G .. Anyways,
    amazing site!

Comments are closed.

Top
x