Currency

ഇ.എസ്.ഐ ശമ്പള പരിധി ഉയര്‍ത്തിയത് ജനുവരി മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Sunday, December 18, 2016 8:49 am

ശമ്പള പരിധി 15,000ത്തില്‍ നിന്ന് 21,000 ആക്കി ഉയര്‍ത്തിയ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ തീരുമാനമാണ് നടപ്പാക്കുന്നത്. കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ നടന്ന ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ന്യൂഡല്‍ഹി: ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ശമ്പള പരിധി ഉയര്‍ത്തിയ തീരുമാനം ജനുവരി ഒന്ന് മുതല്‍ നടപ്പാക്കും. ശമ്പള പരിധി 15,000ത്തില്‍ നിന്ന് 21,000 ആക്കി ഉയര്‍ത്തിയ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ തീരുമാനമാണ് നടപ്പാക്കുന്നത്. കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ നടന്ന ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കേരളത്തിലെ 12 ഇ.എസ്.ഐ ആശുപത്രികളിലും ഐ.സി.യു, ഡയാലിസിസ്, എക്‌സ്‌റേ, ഐ.സി.യു, ദന്തരോഗ വിഭാഗം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനമായി.

നിലവില്‍ കേരളത്തിലെ ഇ.എസ്.ഐ ആശുപത്രികളീല്‍ ഐ.സി.യു, ഡയാലിസിസ്, എക്‌സ്‌റേ, ഐ.സി.യു, ദന്തരോഗ വിഭാഗം തുടങ്ങിയ സൗകര്യങ്ങളില്ല. പി.പി.പി മാതൃകയിലാണ് കേരളത്തിലെ ആശുപത്രികളില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുക. ഇതിനുള്ള പ്രാരംഭ ചെലവ് ഇ.എസ്.ഐ കോര്‍പറേഷന്‍ നേരിട്ട് നല്‍കും. കേരളത്തിന് ലഭിക്കുന്ന ഇ.എസ്.ഐ വിഹിതം 172 കോടിയില്‍ നിന്ന് 240 കോടിയായി ഉയര്‍ത്താനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായിട്ടുണ്ടെന്ന് ബോര്‍ഡ് അംഗം കൂടിയായ ബി.എം്.എസ് പ്രതിനിധി വി. രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ എട്ടുലക്ഷത്തോളം വരുന്ന ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികളുടെ പ്രതിവര്‍ഷ ആളോഹരി തുക 2150 നിന്ന് 3000 രൂപയായി ഉയര്‍ത്തിയതോടെയാണ് സംസ്ഥാനത്തിനുള്ള മൊത്തം വിഹിതത്തിലും സമാനമായ വര്‍ധനയുണ്ടായത്.

ഇ.എസ്.ഐ. ആശുപത്രികളില്‍ ചിലത് ഇ.എസ്.ഐ കോര്‍പറേഷന്‍ നേരിട്ടും മറ്റു ചിലത് സംസ്ഥാന സര്‍ക്കാറിന്റെ തൊഴില്‍ വകുപ്പ് വഴിയുമാണ് നടത്തിവരുന്നത്. ഇ.എസ്.ഐയുടെ ഭാഗമായ പ്രൈമറി, സെക്കണ്ടറി ഹെല്‍ത്ത് സെന്ററുകളും സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് തരത്തിലുള്ള ഭരണസംവിധാനം പലപ്പോഴും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതിനും വികസന പദ്ധതികള്‍ വൈകിപ്പിക്കുന്നതിനും കാരണമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

7 thoughts on “ഇ.എസ്.ഐ ശമ്പള പരിധി ഉയര്‍ത്തിയത് ജനുവരി മുതല്‍ പ്രാബല്യത്തില്‍”

  1. Alina says:

    This website was… how do I say it? Relevant!!
    Finally I have found something that helped me. Cheers!

  2. Tarah says:

    For hottest news you have to pay a quick visit web and on web I found this web site as
    a most excellent web page for hottest updates.

  3. Your mode of telling the whole thing in this piece of writing is really good,
    every one be able to without difficulty be aware of it,
    Thanks a lot.

  4. If you are going for best contents like myself, just pay a visit this web
    page daily because it provides quality contents, thanks

  5. Luz says:

    I am really happy to glance at this webpage posts which includes lots of helpful facts, thanks for providing these kinds of data.

Comments are closed.

Top
x