എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മക്കയില്‍നിന്ന് ഹജ് തീര്‍ഥാടകര്‍ സംസം തീര്‍ഥജലം കൊണ്ടു വരുന്നതിനു വിലക്ക്. ജിദ്ദയില്‍ നിന്നു കൊച്ചിയിലേക്കും ഹൈദരാബാദ് വഴി മുബൈയിലേക്കുമുള്ള വിമാനങ്ങളില്‍ സംസം കൊണ്ടുപോകാനാകില്ലെന്നു അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15 വരെ ഈ വിലക്കു തുടരും.
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇനി കാത്തിരിപ്പില്ലാതെ ആധാര്‍ കാര്‍ഡ് ലഭിക്കും. നാട്ടില്‍ എത്തിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനാണ് കേന്ദ്ര ബജറ്റിലെ ശുപാര്‍ശ. മുന്‍പ് പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കാന്‍ 180 ദിവസം കാത്തിരിക്കണമായിരുന്നു.
രാജ്യാന്തര തലങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന യുഎഇക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കര്. രാജ്യാന്തര വിഷയങ്ങളില്‍ ഏറെ പക്വതയോടെ ഇടപെടുന്ന രാജ്യമാണ് യുഎഇയെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ സ്വകാര്യ മേഖലയിലേക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിസാ നടപടിക്രമങ്ങള്‍ മാത്രമാണ് ഈ സെന്ററുകള്‍ വഴിപൂര്ത്തീകരിച്ചിരുന്നത്. എന്നാല്‍ ഗാര്‍ഹിക വിസക്കാര്‍ക്കുള്ള സേവനങ്ങള്‍ കൂടി ഇത്തരം സെന്ററുകളില്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര ഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ വീട്ടുജോലിക്കാരായും ഹൗസ് ഡ്രൈവര്‍മാരായും ജോലി ലഭിക്കുന്നവരുടെ കൂടി വിസാ നടപടിക്രമങ്ങള്‍ മാതൃരാജ്യങ്ങളിലെ വിസാ സേവനകേന്ദ്രങ്ങള്‍ വഴി പൂര്‍ത്തീകരിക്കാം.
ജൂണ്‍ 11നാണ് ഇന്‍ഡിഗോ ഓഫര്‍ വില്‍പ്പന ആരംഭിച്ചത്. ജൂണ്‍ 14 വരെ ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭിക്കും. ജൂണ്‍ 26 മുതല്‍ സെപ്തംബര്‍ 28 വരെയാണ് ഓഫര്‍ നിരക്കിലെടുക്കുന്ന ടിക്കറ്റുകളില്‍ യാത്ര ചെയ്യാവുന്ന കാലാവധി. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കും ഓരേ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. സീറ്റിന്റെ ലഭ്യത അനുസരിച്ചാണ് ഓഫര്‍ ലഭിക്കുക.
വിമാനയാത്രാ നിരക്ക് വര്‍ദ്ധന തടയാന്‍ നടപടി ഉണ്ടാകുമെന്ന് കേരളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉറപ്പ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോളയെ കണ്ടു. ജൂലൈയില്‍ വിമാനക്കമ്പനികളുടെ യോഗം വിളിക്കുമെന്ന് വ്യോമയാന സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു.
അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം സുഷമ സ്വരാജിന്റെ പാത അഭിമാനത്തോടെ പിന്തുടരുമെന്ന് ആദ്യ ട്വീറ്റില്‍ തന്നെ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം ജനങ്ങളുടെ സേവനത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. വി. മുരളീധരനൊപ്പം അതിന് നേതൃത്വം നല്കാന് കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മുന്‍വിദേശകാര്യ സെക്രട്ടറി കൂടിയായ അദ്ദേഹം ട്വീറ്റ് ചെയ്തു. വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായെത്തി.
മികച്ച ജീവിതവും തൊഴില്‍, സാമ്പത്തിക ഭദ്രതയും സമാധാനപരമായ അന്തരീക്ഷവുമൊക്കെയാണ് വിദേശത്തേക്ക് കുടിയേറിപാര്‍ക്കുക എന്ന പലരുടെയും സ്വപ്നത്തിന്റെ പിന്നില്‍. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ടും നടപടി ക്രമങ്ങളിലെ സങ്കീര്‍ണതയെക്കുറിച്ചുള്ള അജ്ഞതകൊണ്ടുമൊക്കെ പലരും ഈ ആഗ്രഹങ്ങളെ മാറ്റിവെക്കുകയാണ് പതിവ്.
രണ്ടാം മോദി മന്ത്രിസഭയില്‍ എസ്. ജയശങ്കര്‍ പുതിയ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശകാര്യ നയങ്ങള്‍ക്കും, അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായക പങ്ക് വഹിച്ചു.
കേവല ഭൂരിപക്ഷം ഉറപ്പാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്സിറ്റ് പോള്‍ ഫലങ്ങളെയും 2014ലെ ഫലത്തെയും കടത്തിവെട്ടി ഇത്തവണ എന്‍ഡിഎ 350ന് അടുത്ത് സീറ്റുകളുമായാണ് കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്. ബിജെപി ഇക്കുറിയും ഒറ്റയ്ക്കുതന്നെ കേവല ഭൂരിപക്ഷം തികയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.