
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മക്കയില്‍നിന്ന് ഹജ് തീര്‍ഥാടകര്‍ സംസം തീര്‍ഥജലം കൊണ്ടു വരുന്നതിനു വിലക്ക്. ജിദ്ദയില്‍ നിന്നു കൊച്ചിയിലേക്കും ഹൈദരാബാദ് വഴി മുബൈയിലേക്കുമുള്ള വിമാനങ്ങളില്‍ സംസം കൊണ്ടുപോകാനാകില്ലെന്നു അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15 വരെ ഈ വിലക്കു തുടരും.
സീറ്റ് പരിമിതിയും വിമാനത്തിന്റെ വലുപ്പക്കുറവും കാരണമാണു വിലക്കെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. മക്കയിലെ സംസം കിണറ്റില്‍ നിന്നെടുക്കുന്ന തീര്‍ഥ ജലം ഹജ്, ഉംറ കഴിഞ്ഞു മടങ്ങുന്നവര്‍ സ്വന്തം നാട്ടിലേയ്ക്കു കൊണ്ടുപോകുന്നതു പതിവാണ്. എന്നാല്‍, എയര്‍ ഇന്ത്യയുടെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.