
ന്യൂഡല്‍ഹി: ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയില്‍ ടിക്കറ്റുകള്‍ക്ക് വമ്പന്‍ ഓഫര്‍. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ വില്‍പ്പന ജൂണ്‍ 14ന് അവസാനിക്കും. 10 ലക്ഷം സീറ്റുകളാണ് ഓഫര്‍ നിരക്കില്‍ കമ്പനി വില്‍ക്കുന്നത്. 999 രൂപ മുതലാണ് ഇന്‍ഡിഗോയുടെ ആഭ്യന്തര ടിക്കറ്റുകള്‍ ലഭിക്കുക. അന്താരാഷ്ട്ര റൂട്ടുകളില്‍ 3,499 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
ജൂണ്‍ 11നാണ് ഇന്‍ഡിഗോ ഓഫര്‍ വില്‍പ്പന ആരംഭിച്ചത്. ജൂണ്‍ 14 വരെ ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭിക്കും. ജൂണ്‍ 26 മുതല്‍ സെപ്തംബര്‍ 28 വരെയാണ് ഓഫര്‍ നിരക്കിലെടുക്കുന്ന ടിക്കറ്റുകളില്‍ യാത്ര ചെയ്യാവുന്ന കാലാവധി. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്കും ഓരേ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. സീറ്റിന്റെ ലഭ്യത അനുസരിച്ചാണ് ഓഫര്‍ ലഭിക്കുക.
ഓഫര്‍ നിരക്കുകളില്‍ ലഭ്യമാകുന്ന ആഭ്യന്തര റൂട്ടുകളും ടിക്കറ്റ് നിരക്കും: ഡല്‍ഹി- അഹമ്മദാബാദ് റൂട്ട്- 1799 രൂപ, ഡല്‍ഹി- ബംഗളൂരു – 3,299 രൂപ, ഡല്‍ഹി-ചണ്ഡീഗഡ് – 1,299, ഡല്‍ഹി – ജയ്പൂര്‍ – 1,499, ജയ്പൂര്‍ – ഡല്‍ഹി – 1,799, ഗോവ – ഹൈദരാബാദ് – 1,499, ഹൈദരാബാദ് – ബംഗളൂരു – 1,899, ഡല്‍ഹി – ഡെറാഡൂണ്‍ – 1,999 രൂപ.
ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന അന്താരാഷ്ട്ര റൂട്ടുകള്‍: ഡല്‍ഹി – അബുദാബി – 6,799 രൂപ, ബംഗളൂരു – ബാങ്കോക്ക് – 6,899, കൊല്‍ക്കത്ത – ബാങ്കോക്ക് – 5099, ഹൈദരാബാദ് – ദുബായ് – 8,999, ഡല്‍ഹി – ദുബായ് – 7,799, ഡല്‍ഹി – കോലാലംപൂര്‍ – 6,599 രൂപ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.