ആറ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യന്‍ പ്രവാസികളുടെ മൃതദേഹം കൊണ്ടുവരാനുള്ള നിരക്ക് ഏകീകരിച്ചതിനുപിന്നാലെ, ഇന്ത്യന്‍ പ്രവാസികളുടെ വലിയ സാന്നിധ്യമുള്ള മറ്റു രാജ്യങ്ങള്‍ക്കായും സമാന നിരക്കുകള്‍ പ്രഖ്യാപിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘ട്രെയിന്‍ 18’ന് വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേരുനല്‍കുമെന്ന് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. ഡല്‍ഹി- വാരാണസി റൂട്ടില്‍ തുടങ്ങുന്ന ട്രെയിന്‍ ഉടന്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗം.
മൈസൂരു വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് ഉള്‍പ്പെടെ അഞ്ചു നഗരങ്ങളിലേക്ക് വിമാന സര്‍വിസ് ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്കി. ഉഡാന്‍ മൂന്ന് പദ്ധതിക്കു കീഴിലാണ് അഞ്ചു നഗരങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്.
ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശത്തുനിന്നും ഓരോ 250 ഹാജിക്കും ഒരു ട്രെയിനര്‍ എന്ന നിലയില്‍ സ്ത്രീകളുള്‍പ്പെടെ ക്യാമ്പില്‍ പങ്കെടുക്കും. പരിശീലനം നേടിയവരാണ് ജില്ലകളിലുള്ള ഹാജിമാര്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി നിര്‍ദേശങ്ങള്‍ നല്‍കുക.
ചിപ്പുകള്‍ ഘടിപ്പിച്ച ഇ-പാസ്പോര്ട്ടുകള് കേന്ദ്രീകൃത സംവിധാനത്തിലൂടെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവെയാണ് പാസ്പോര്‍ട്ടുകളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
15-ാമത് പിബിഡി കണ്വെന്ഷന് ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 2019 ജനുവരി 21-23 തീയതികളില്‍ നടക്കുന്നു. നവ ഭാരത നിര്‍മാണത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ പങ്ക് എന്നതാണ് ഈ വര്‍ഷത്തെ പിബിഡി കണ്വെന്ഷന് 2019 ന്റെ വിഷയം.
ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ കുവൈത്ത്- കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് പതിനഞ്ചു മുതല്‍ ആഴ്ചയില്‍ ആറു ദിവസം കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള സര്‍വീസ് ഉണ്ടാകും.
അടുത്ത 20 വര്‍ഷം കൊണ്ട് ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ആറ് മടങ്ങ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2040 ഓടെ ആഭ്യന്തര യാത്രികരുടെ എണ്ണം വര്‍ദ്ധിച്ച് 110 കോടിയില്‍ എത്തും. അന്താരാഷ്ട്ര വ്യോമയാന ഉച്ചകോടിയില്‍ പുറത്തിറക്കിയ ‘വിഷന്‍ 2040’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്.
ആഗോളതലത്തില്‍ നിലവില്‍ സ്ഥാപിതമായതും വളര്‍ന്നുവരുന്നതുമായ 131 ബിസിനസ് ഹബ്ബുകളില്‍ നിന്നാണ് ബംഗളൂരുവിനെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 20 ല്‍ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൈദരാബാദിനാണ് രണ്ടാം സ്ഥാനം.
ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടു റണ്‍വേകളും അറ്റകുറ്റപ്പണികള്‍ക്കായി ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടും. ഈ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂര്‍ അടച്ചിടും.