ഏപ്രില്‍ ഒന്ന് മുതല്‍ 14 ട്രെയിനുകള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടാന്‍ റെയില്‍വേയുടെ തീരുമാനം. ഷൊര്‍ണൂരില്‍ നിന്ന് തമിഴ്നാട് വഴി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് 53 പ്രതിവാര സര്‍വീസുകളാണ് റെയില്‍വേ നടത്തുന്നത്.
ചൈന, വിയറ്റ്നാം, മ്യാന്മാര്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. തുര്‍ക്കി, സിഎസ്ഐ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
ലോകത്ത് എവിടെനിന്നും സൗജന്യമായി വിളിക്കാവുന്ന നോര്‍ക്ക റൂട്ട്സിന്റെ രാജ്യാന്തര ടോള്‍ ഫ്രീ നമ്പറിന് പ്രവാസലോകത്തുനിന്ന് നല്ല പ്രതികരണം
എയര്‍ ഏഷ്യ ഫെബ്രുവരി മുതല്‍ ജൂലായ് വരെയുളള എല്ലാ വിമാനയാത്രകള്‍ക്കും ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എല്ലാ ഫൈ്ലറ്റുകള്ക്കും 20 ശതമാനം ഡിസ്കൗണ്ടാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചത്. ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുളള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കുക.
പൈലറ്റുമാരുടെ കുറവും ചില വിമാനത്താവളങ്ങളിലെ പ്രശ്നങ്ങളും മൂലം ഇന്‍ഡിഗോ ഇന്ന് 130 സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ലൈന്‍സിന്റെ സര്‍വീസില്‍ 10 ശതമാനത്തോളമാണ് റദ്ദാക്കിയവ. ഗുരുഗ്രാമില്‍ നിന്ന് 1300 ബജറ്റ് ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖിലേക്കുള്ള വിമാന സര്‍വ്വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ. ഷിയാ തീര്‍ത്ഥാടകരുമായി ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ഇറാഖിലെ നജാഫ് വിമാനത്താവളത്തിലിറങ്ങി.
പൈലറ്റുമാരുടെ ക്ഷാമം ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോയുടെ സര്‍വീസുകളെ സാരമായി ബാധിക്കുന്നു. ചൊവ്വാഴ്ച 30 വിമാന സര്‍വീസുകളാണ് കമ്പനി റദ്ദാക്കിയത്. അവസാന നിമിഷം സര്‍വീസ് റദ്ദാക്കിയതു മൂലം ഈ വിമാനങ്ങളില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയുണ്ടായി.
പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാര്‍ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യക്ക് പുറത്തുള്ള എംബസികളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കും.
ട്രാക്കിലെ അറ്റകുറ്റപണിയുടെ ഭാഗമായി എറണാകുളം- ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ (12677/12678) ഫെബ്രുവരി പത്തിലെ (ഞായറാഴ്ച) സര്‍വിസ് റദ്ദാക്കി. ഫെബ്രുവരി പത്തിന് ബംഗളൂരുവില്‍ നിന്നും എറണാകുളത്തുനിന്നുമുള്ള സര്‍വിസുകള്‍ ഉണ്ടാകില്ല.
നിശ്ചിത കാലത്തേക്ക് മാത്രമായുള്ള ഓഫര്‍ ഫെബ്രുവരി ഒമ്പത് മുതലാണ് ആരംഭിക്കുക. ഇത് സംബന്ധിച്ച അറിയിപ്പ് സ്പൈസ് ജെറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 25 വരെയാണ് ഓഫര്‍. അതേസമയം, ഡിസ്കൗണ്ട് ഒരുഭാഗത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പുറപ്പെടുന്നതിന് 14 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്തവര്‍ക്കാകും ഡിസ്കൗണ്ട് ലഭിക്കുക.