കുട്ടികളെ തനിച്ച് യാത്രചെയ്യാന്‍ അനുവദിക്കുന്നതിന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി അധിക ചാര്‍ജ് ഈടാക്കും. ഓരോ യാത്രക്കും 165 ദിര്‍ഹം അഥവാ മൂവായിരത്തി അഞ്ഞൂറോളം രൂപ അധികം നല്‍കണം. നിരക്ക് താങ്ങാനാവാത്തതിനാല്‍ അവധിക്കാലത്ത് കുട്ടികളെ മാത്രം നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായി മാറും.
ജെറ്റ് എയര്‍വെയ്സ് ലിമിറ്റഡ് ഏഴ് ഗള്‍ഫ് റൂട്ടുകളിലേകുള്ള സര്‍വീസ് ഈ മാസം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ദോഹ, മസ്കറ്റ്, അബുദാബി, ദുബായ്, തുടങ്ങി ഗള്‍ഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കുന്നത്.
ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
200 മുതല്‍ 600 രൂപ വരെയാണ് സീറ്റുകളുട നിരക്ക്. വിന്‍ഡോ സീറ്റ്, ഐല്‍ സീറ്റ്, ലെഗ് സ്പെയ്സ് എന്നിവയനുസരിച്ചാണ് നിരക്ക്. ഫ്ളൈറ്റിന്റെ ടേക്ക് ഓഫ് സമയത്തിന് 48 മണിക്കൂര്‍ മുമ്പ് തന്നെ വെബ് ചെക്ക്-ഇന്‍ ആരംഭിക്കും. ഫ്ളൈറ്റ് ടേക്ക് ഓഫിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വെബ് ചെക്ക്-ഇന്‍ ചെയ്യാം.
രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്ത മാര്‍ച്ച് മുതല്‍ രാജ്യത്തെ 543 മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് അറിയിച്ചു.
‘399 രൂപയ്ക്ക് വിമാനയാത്ര’യെന്ന കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ പ്രത്യേക ഓഫര്‍. ഒരു വശത്തേക്കുള്ള ആഭ്യന്തര ടിക്കറ്റുകള്‍ക്ക് 399 രൂപയും രാജ്യാന്തര ടിക്കറ്റുകള്‍ക്ക് 1,999 രൂപയുമാണ് ഓഫര്‍ പ്രകാരമുള്ളത്.
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇതോടൊപ്പം ഷോപ്പിങ്ങിനും മറ്റും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. പ്രവാസി വോട്ടര്‍മാര്‍ കാല് ലക്ഷത്തില്‍ താഴെ മാത്രമാണുള്ളത്.
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങി. ഒരുമാസമാണ് പരമാവധി വിസ കാലാവധി. യാത്രക്കാരന് നിര്‍ബന്ധമായും ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാവണം.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പത്ത് പേരെങ്കിലും ദിവസേന മരണപ്പെടുന്നതായി റിപ്പോര്‍ട്ട്. അതായത് ഓരോ ബില്ല്യന്‍ ഡോളര്‍ ഇന്ത്യയിലേക്ക് അയക്കപ്പെടുമ്പോഴും 117 പേര് മരണപ്പെട്ടിരിക്കുമെന്ന് ചുരുക്കം.