Currency

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന

സ്വന്തം ലേഖകന്‍Monday, November 12, 2018 1:08 pm

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇതോടൊപ്പം ഷോപ്പിങ്ങിനും മറ്റും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍. ദുബായില്‍ ഏപ്രില്‍ 28 മുതല്‍ മേയ് 1 വരെ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിനോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

2.25 കോടിയിലേറെ ഇന്ത്യക്കാരാണ് ഈ വര്‍ഷം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. 2022 ആകുമ്പോഴേക്കും എണ്ണം 5 കോടിയായി കുതിച്ചുയരും. യുഎഇയില്‍ കഴിഞ്ഞവര്‍ഷം 23 ലക്ഷം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് എത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x