കപാര്‍ട്ട് വഴി നല്കുന്ന തുക പൊതുമുതലാണെന്നും അതിന് കണക്ക് കാണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2005ലെ പൊതു ധനകാര്യ ചട്ടങ്ങള്‍ പാലിച്ചാണോ സന്നദ്ധസംഘടനകള്‍ ഫണ്ട് ചെലവഴിക്കുന്നതെന്നും കോടതി ചോദിച്ചു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബാനറുകളിലെയും പരസ്യങ്ങളിലെയും രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ മറയ്ക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം.
പാര്‍ലമെന്റ് സമിതിയ്ക്ക് മുന്നില്‍ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നെന്ന് റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
യു.എ.ഇ രാജകുമാരന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചടങ്ങിലെ മുഖ്യാതിഥി. ആദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയില്‍ പരേഡ് നടത്തുന്നത്. യു.എ.ഇ രാജകുമാരന്റെ സന്ദര്‍ശനം നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നവീകരിക്കുന്നതിനും കൂടുതല്‍ ദൃഢമാക്കുന്നതിനും സഹായകരമാകും.
ഇന്ത്യയില്‍ യുഎഇ നടത്തിയ വിദേശ നിക്ഷേപം 2016ല്‍ ഒമ്പതു മാസം കൊണ്ട് നൂറ് കോടി ഡോളര്‍ വര്‍ധിച്ചെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹദ് അല്‍ ബന്ന.
എംബസിക്ക് അയയ്ക്കുന്ന ട്വീറ്റില്‍ തന്നെ ടാഗ് ചെയ്യണമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യങ്ങളാണെങ്കില്‍ ട്വീറ്റില്‍ #SOS എന്ന് ഉള്‍പ്പെടുത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കിയതിനുശേഷം നാല്പത് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയതായി തുടങ്ങിയത് രണ്ട് കോടിയിലേറെ ബാങ്ക് അക്കൗണ്ടുകള്‍. ഇവയില്‍ മൊത്തമായെത്തിയ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലേറെ.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പൊതുവെ ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ ക്രോഡീകരിച്ച് ചോദ്യങ്ങളുടെ ഒരു പട്ടികയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ചതായി കെ.വി. തോമസ് അറിയിച്ചു.
2016ല്‍ പല പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കില്‍ പോലും 143 ബില്യണ്‍ ഡോളറിന്റെ വ്യവസായമാണ് ഈ മേഖലയില്‍ നടന്നത്. ബ്രക്സിറ്റ് സൃഷ്ടിച്ച പ്രതിസന്ധി പുതുവര്‍ഷത്തിലും ഇന്ത്യന്‍ ഐടി മേഖലയെ വിടാതെ പിന്തുടരും. ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ് പോലുള്ള കമ്പനികള്‍ ബ്രക്സിറ്റ് മൂലം യൂറോപ്പിലെ പല പ്രോജക്ടുകള്‍ക്കും മാറ്റം വരുത്തി.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും ആര്‍പിഎഫ് വളരെയേറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ സഞ്ജയ് കിഷോര്‍ പറഞ്ഞു.